'തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ'; ഋതുവിന് ചുടുചുംബനവുമായി ജിയ ഇറാനി! ഇതിലും പ്രണയാർദ്രമായ മറുപടി സ്വപ്നങ്ങളിൽ മാത്രമെന്ന് ആരാധകരും!
ഋതുവിനൊപ്പമുള്ള പ്രണയാർദ്ര ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജിയ ഇറാനി തൻ്റെ പ്രണയിനിയുടെ സംശയം നിറഞ്ഞ പ്രസ്താവനയോട് പ്രതികരിച്ചത്. ചിരിച്ചുകൊണ്ടു നിൽക്കുന്ന ഋതുവിൻ്റെ കവിളിൽ ചുടുചുംബനം നൽകുന്ന ജിയയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. കുറിച്ചത് ഇങ്ങനെ. 'തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ'
നടനും മോഡലുമായ ജിയയുമായി കഴിഞ്ഞ നാല് വർഷമായി ഋതു പ്രണയത്തിലാണ് എന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. താനും ഋതുവും ആയി പ്രണയത്തിലാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് ഋതുവിന്റെ ബോയ് ഫ്രണ്ട് രംഗത്ത് എത്തിയത് ഏറെ മാധ്യമ ശ്രദ്ധയും ആകർഷിച്ചിരുന്നു. കൊച്ചിയിൽ ഒരുമാതിരിപെട്ടവർക്കെല്ലാം ഈ ബന്ധം അറിയാമെന്നും തനിക്ക് ഋതുവിനെ പൂർണ്ണമായി അറിയാമെന്നും ജിയ പറഞ്ഞിരുന്നു.
കഴിഞ്ഞ നാല് വർഷമായി ഋതുവും ഞാനും പ്രണയത്തിലാണ്. ഞങ്ങൾ ഒരുമിച്ചു യാത്രകൾ ചെയ്യാറുണ്ട്, അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും ജിയ നേരത്തേ പറഞ്ഞിരുന്നു. അവളും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടാൻ കഴിയുന്നതിൽ തനിക്ക് സന്തോഷം ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഋതു ബിഗ് ബോസ് വിജയി ആയി വരുന്ന നിമിഷത്തെകുറിച്ചാണ് ഇപ്പോൾ തന്റെ ചിന്തയെന്നും ജിയ പറഞ്ഞു.
താൻ ഋതുവിനെ കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണെന്നും നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായതായും ജിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷോയിൽ നിന്നും ഋതുവിന് എതിരെ ഉയരുന്ന ആരോപണങ്ങളിളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ഋതുവിനെ സംബന്ധിക്കുന്ന ട്രോളുകൾ തന്നെ അൽപ്പം വിഷമിപ്പിച്ചുവെന്നും ജിയ പറഞ്ഞിരുന്നു
താൻ വിവാഹിതനാണ് ഒരു ആൺകുട്ടിയുമുണ്ട്. പക്ഷെ ഞങ്ങൾ വർഷങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണ്. ഫെബ്രുവരിയിൽ ഋതു ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് നിയമപരമായി ഡിവോഴ്സ് ആകുന്നതെന്നും ജിയ പറഞ്ഞിരുന്നു. ആ കേസ് സെറ്റിൽഡ് ആകുന്നത് ഒരു മാസം മുമ്പേയാണ്, അതിന് ശേഷമാണു ഋതുവും തമ്മിലുള്ള ചിത്രങ്ങൾ പങ്കിടാൻ താൻ തീരുമാനിക്കുന്നത്. ജിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ
അവൾ ഇപ്പോൾ അറിയപ്പെടുന്ന ഒരു മുഖമാണെന്നും ഞങ്ങളുടെ ബന്ധം ലോകത്തിന് മുൻപിൽ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് എനിക്ക് തോന്നിയതു കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടതെന്നും ജിയ വ്യക്തമാക്കി. ആദ്യം ബിഗ് ബോസ് വീട്ടിൽ അധികം ആക്റ്റീവ് ആല്ലാതിരുന്ന ഋതു, രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൂടുതൽ സജീവമായത്.
ബിഗ് ബോസ് വീടിനു പുറത്തു ഋതുവിന് പ്രണയം ഉണ്ടെന്ന ചർച്ചകളും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനിടയിലാണ് ഋതുവിന്റെ സുഹൃത്ത് ജിയ ഇറാനി നടിയെകുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തുകയും അഭിമുഖത്തിലൂടെ ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്ന് പറയുകയും ചെയ്തത്.
അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ ഋതു സജീവമാണ്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഋതു മന്ത്ര മിസ് ഇന്ത്യ മത്സര വേദിയിൽ നിന്നും ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അംഗം കൂടിയാണ്. മോഡലിംഗ് മാത്രമല്ല ഋതു മികച്ച ഗായിക കൂടിയാണ്.
ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി ഋതു മന്ത്ര ഇന്ന് ബിഗ്ബോസ് വീട്ടിൽ അവതാരകനായ മോഹൻലാലിന് മുന്നിൽ വെച്ച് നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ് ആകർഷിക്കുന്നതായിരുന്നു. ഓരോ മത്സരാർത്ഥികളോടായി പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ഋതു നടത്തിയ പ്രസ്താവന പ്രേക്ഷകരെല്ലാം ശ്രദ്ധിച്ചത്. പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്, നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ. കല്യാണമായെങ്കിൽ പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേൽ ശക്തമായിരിക്കണം എന്നായിരുന്നു തൻ്റെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടായി ഋതു പറഞ്ഞത്. തനിക്കൊരാളെ ഇഷ്ടമുണ്ടെന്നും എന്നാൽ അത് എന്താകുമെന്ന് അറിയില്ലെന്നും താൻ തിരിച്ച് ചെല്ലുമ്പോൾ അതുണ്ടാകുമോ എന്നറിയില്ലെന്നും ഋതു പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഋതുവിൻ്റെ കാമുകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടനും മോഡലുമായ ജിയ ഇറാനി.Also Read: 'ഒരാളെ ഇഷ്ടമുണ്ട്... പക്ഷേ, തിരിച്ച് ചെല്ലുമ്പോ പുറത്തെ പ്രണയമുണ്ടാകുമോ എന്നറിയില്ല'; ആശങ്ക പങ്കിട്ട് ഋതു, അത്രയ്ക്ക് ഉള്ളതേ ഉള്ളോ എന്ന് മോഹൻലാൽ!
No comments: