ബിജു മേനോ‍നും ഷറഫുദ്ദീനും പാർവതിയും ഒന്നിച്ച 'ആര്‍ക്കറിയാം' ഒടിടി റിലീസ് 19ന്

ബിജു മേനോന്‍ ഏറെ വ്യത്യസ്തമായ മേക്കോവറിലെത്തിയ ആര്‍ക്കറിയാം എന്ന ചിത്രം തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിൽ എത്തുന്നു. ബിജു മേനോനോടൊപ്പം പാര്‍വതിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 'ആര്‍ക്കറിയാം' നീസ്ട്രീം പ്ലാറ്റ്‍ഫോമിലൂടെയാണ് ഈ മാസം 19ന് സ്ട്രീമിങ് ആരംഭിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ഏപ്രിൽ ആദ്യവാരമാണ് ചിത്രം തീയേറ്ററുകളിലെത്തിയിരുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം പക്ഷേ കൊവിഡ് രണ്ടാം തരംഗത്തിൽ തീയേറ്ററുകള്‍ അടഞ്ഞതോടെയാണ് പ്രദ‍ർശനം നിലച്ചത്. ഒടിടിയിൽ ചിത്രമെത്തുന്നതോടെ പ്രേക്ഷകര്‍ പ്രതീക്ഷിയിലാണ്. Also Read: 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോനെത്തിയ ചിത്രം റിലീസിന് മുമ്പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ സംവിധാനം. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. Also Read: മഹേഷ് നാരായണൻ എഡിറ്റിംഗ് ഒരുക്കിയിട്ടുള്ള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവരൊരുമിച്ചാണ്. ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. Also Watch :
72 കാരനായ ഇട്ടിയവിര എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ബിജു മേനോൻ കാഴ്ചവെച്ചിട്ടുള്ളത്, ഷറഫുദ്ദീനും പാർവതിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായുള്ളത്
ബിജു മേനോ‍നും ഷറഫുദ്ദീനും പാർവതിയും ഒന്നിച്ച 'ആര്‍ക്കറിയാം' ഒടിടി റിലീസ് 19ന് ബിജു മേനോ‍നും ഷറഫുദ്ദീനും പാർവതിയും ഒന്നിച്ച 'ആര്‍ക്കറിയാം' ഒടിടി റിലീസ് 19ന് Reviewed by Sachin Biju on May 16, 2021 Rating: 5

No comments:

Powered by Blogger.