'നിമിഷാർദ്ധം കൊണ്ട് വെറും ഓർമ്മകൾ മാത്രമായി പ്രക്യതിയിലേക്കു മടങ്ങേണ്ടുന്ന ഈ ജീവിതം'; നന്ദി പറഞ്ഞ് വിനയൻ!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനയൻ. ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദ നായകന്മാരിലൊരാൾ വിനയനായിരുന്നു. അതിൻ്റെ ബാക്കിപത്രമായുണ്ടായ സംഭവവികാസങ്ങളെല്ലാം മലയാളി സിനിമാ പ്രേക്ഷകർ എന്നുമോർക്കുന്ന കാര്യങ്ങളാണ്. വിലക്കിനു ശേഷം കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെയാണ് വിനയൻ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ ഒരുക്കുകയാണ് സംവിധായകൻ. സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകൻ ഇപ്പോൾ തൻ്റെ ചിത്രത്തിൻ്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.

ഇപ്പോൾ സംവിധായകൻ കുറിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. തൻ്റെ പിറന്നാളിന് ആശംസ നേർന്നവർക്ക് സംവിധായകൻ നന്ദി അറിയിച്ചിരിക്കുകയാണ് ആ ദിവസം ഓർമ്മിപ്പിച്ചത് സുഹൃത്തുക്കളാണെന്നും ആശംസിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം കാണാം

'ചില സുഹൃത്തുക്കൾ ഇന്നു രാവിലെ അവരുടെ FB യിലൂടെ എനിക്കു പിറന്നാൾ ആശംസകൾ നേർന്നപ്പോളാണ് സത്യത്തിൽ ഞാൻ പോലും ഈ ദിവസത്തെ ഓർത്തത്.. അങ്ങനൊരു പതിവില്ലാത്തതുകൊണ്ടു തന്നെയാണ് ഞാനതിനെപ്പറ്റി ഓർക്കാഞ്ഞത്.. അതു കണ്ടിട്ട് ഫോണിലൂടെയും മെസ്സേജിലുടെയും ആശംസകളറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി...'

Also Read: ശബ്ദം നല്ല സാമ്യം ഉണ്ട്; നല്ല അഭിനയം ; അച്ഛൻ ചിരികൊണ്ട് കീഴടക്കി; മകൻ അഭിനയിച്ച്‌ വിസ്മയിപ്പിക്കുന്നു', ബിനു പപ്പന് നിറഞ്ഞ കൈയ്യടി!

'നമ്മുടെ ജനനവും മരണവും നമ്മുടെ ആഗ്രഹപ്രകാരം അല്ലല്ലോ നടക്കുന്നത് ? അതിനിടയിലുള്ള ജീവിതം മാത്രമാണ് നമുക്കു സ്വന്തം. അതു മാത്രമാണ് നമ്മളാൽ നിയന്ത്രിക്കാനാകുക. അത് അർത്ഥവത്താകാൻ നമുക്കു സാധിക്കട്ടെ എന്നു പ്രാർത്ഥിക്കാം. ഓൺലൈൻ ആശംസകളിൽ കൂടി ആണങ്കിലും ഇങ്ങനൊരു പിറന്നാളാഘോഷം എനിക്കാദ്യമാണ്..

'സ്നേഹം നിറഞ്ഞ ചില സുഹൃത്തുക്കളുടെ എഴുത്തിൽ നിന്നായിരുന്നു തുടക്കം. നിമിഷാർദ്ധം കൊണ്ട് വെറും ഓർമ്മകൾ മാത്രമായി പ്രക്യതിയിലേക്കു മടങ്ങേണ്ടുന്ന ഈ ജീവിതം. ഇവിടെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ, ഒരു നോട്ടം കൊണ്ടോ പോലും സ്നേഹം പകർന്ന എല്ലാവർക്കും നന്ദി ചൊല്ലാനല്ലേ നമുക്കാകു...', വിനയൻ കുറിച്ചിരിക്കുകയാണ്.

Also Read: നടൻ നിതീഷ് അന്തരിച്ചു, തമിഴകത്തിന് വീണ്ടുമൊരു നഷ്ടക്കാലം!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനയൻ. ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദ നായകന്മാരിലൊരാൾ വിനയനായിരുന്നു. അതിൻ്റെ ബാക്കിപത്രമായുണ്ടായ സംഭവവികാസങ്ങളെല്ലാം മലയാളി സിനിമാ പ്രേക്ഷകർ എന്നുമോർക്കുന്ന കാര്യങ്ങളാണ്. വിലക്കിനു ശേഷം കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെയാണ് വിനയൻ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ ഒരുക്കുകയാണ് സംവിധായകൻ. സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകൻ ഇപ്പോൾ തൻ്റെ ചിത്രത്തിൻ്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.
'നിമിഷാർദ്ധം കൊണ്ട് വെറും ഓർമ്മകൾ മാത്രമായി പ്രക്യതിയിലേക്കു മടങ്ങേണ്ടുന്ന ഈ ജീവിതം'; നന്ദി പറഞ്ഞ് വിനയൻ! 'നിമിഷാർദ്ധം കൊണ്ട് വെറും ഓർമ്മകൾ മാത്രമായി പ്രക്യതിയിലേക്കു മടങ്ങേണ്ടുന്ന ഈ ജീവിതം'; നന്ദി പറഞ്ഞ് വിനയൻ! Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.