മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും ഛായാഗ്രാഹകനുമായ സംവിധാനം ചെയ്യുന്ന " " എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസർ ഇറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. തൊഴിലാളി സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ മട്ടാഞ്ചേരി വെടിവയ്പ്പ് പ്രമേയമാക്കിയാണ് സിനിമയെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കുറിച്ച് രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ്. സിനിമയുടെ ടീസറും ട്രെയിലറും ഗീതുവാണ് ഒരുക്കുന്നത്. 'ഈ സ്വപ്നസമാനമായ അഭിനേതാക്കൾ അവരുടെ മാന്ത്രിക പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. ലോകം അവരെ 'തുറമുഖ'ത്തിൽ കാണുന്നത് വരെ കാത്തിരിക്കാനാനാവുന്നില്ലെ'ന്നാണ് ഗീതു 'തുറമുഖ'ത്തിലെ പ്രധാന അഭിനേതാക്കളുടെ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
Also Watch :
ഡ്രീം കാസ്റ്റ്! ലോകം കാണുന്നതുവരെ കാത്തിരിക്കാനാവുന്നില്ലെന്ന് ഗീതു മോഹൻദാസ്
Reviewed by Sachin Biju
on
May 14, 2021
Rating:
No comments: