'താരപുത്രൻ കഞ്ചാവിനടിമ!'; പ്രിയങ്കയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഒഴിയുന്നില്ല; പ്രിയങ്കയുടെ സഹോദരന്റെ വീഡിയോ പുറത്ത്!
ഉണ്ണി പി ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നെന്നും സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്ത് വിടുകയും ചെയ്തതാണ്.
വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ പ്രിയങ്കയുടെ സഹോദരൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി പ്രിയങ്കയെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോ കുടുംബം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയും, ഉണ്ണിയും വിവാഹിതരായത്.
തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്ക കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അങ്കമാലിയിലെ വീട്ടിൽ നിന്നും ഭർത്താവ് ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിൽ എത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
മലയാളത്തിൻ്റെ അനശ്വരനടനായ അച്ഛന്റെ ലേബലിൽ നിന്നുകൊണ്ടല്ലാതെ തനതായ അഭിനയപ്രതിഭ കൊണ്ടാണ് ഉണ്ണി പി ദേവ് മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയിട്ടുള്ളത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിൽ ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തെ സജീവ സാന്നിധ്യമാണ്.
അന്തരിച്ച അനശ്വര നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം തന്നെ രംഗത്തെത്തിയതോടെയാണ് താരപത്നിയുടെ മരണ വാർത്ത മാധ്യമശ്രദ്ധ നേടിയത്. ഭർതൃപീഡനത്തെ തുടർന്നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും താരപുത്രനും നടനുമായ ഉണ്ണി പി ദേവ് പ്രിയങ്കയെ ശാരീരികമായി ആക്രമിക്കാറുണ്ടായിരുന്നെന്നും പ്രിയങ്കയുടെ സഹോദരൻ തുറന്ന് പറഞ്ഞിരുന്നു. പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.Also Read: എന്തിനാ മോളെ ഈ കടും കൈ ചെയ്തേ? കുറെ ഏറെ സ്വപ്നങ്ങളും കൊണ്ടല്ലേ ജീവിതം തുടങ്ങിയത്; പ്രിയങ്കയുടെ മരണത്തിൽ സോഷ്യൽ മീഡിയ!
No comments: