എന്തിനാ മോളെ ഈ കടും കൈ ചെയ്തേ? കുറെ ഏറെ സ്വപ്നങ്ങളും കൊണ്ടല്ലേ ജീവിതം തുടങ്ങിയത്; പ്രിയങ്കയുടെ മരണത്തിൽ സോഷ്യൽ മീഡിയ!
നിരവധി സിനിമകളിലൂടെ പ്രേക്ഷരുടെ മുൻപിലേക്ക് എത്തിയ ഉണ്ണി അച്ഛന്റെ ലേബലിൽ നിന്നും മാറി അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടൻ കൂടിയാണ്.
ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്.
സിനിമ സീരിയൽ താരങ്ങളുടെ സംഗമം കൂടി ആയിരുന്നു ഉണ്ണിയുടെയും പ്രിയങ്കയുടെ വിവാഹം.
സിനിമാരംഗത്ത് നിന്ന് ബിയോൺ, മാളവിക, സിജ റോസ്, എഴുപുന്ന ബൈജു, ഹരികൃഷ്ണൻ, ശ്രുതി ലക്ഷ്മി, ശരണ്യ ആനന്ദ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ചടങ്ങിൽ മുഴുവൻ ചിരിയോടെ കാണപ്പെട്ട പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആവുകയാണ്.
പ്രിയങ്കയുടെ മരണശേഷം നിരവധി അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്തോരം സ്വപ്നങ്ങളുമായിട്ടാകാം ആ കുട്ടി വിവാഹ ജീവിതത്തിലേക്ക് കടന്നതെന്നാണ് അധികം ആളുകളും കമന്റ് ചെയ്യുന്നത്.
എന്തിനാ മോളെ നീ ഈ കടും കൈ ചെയ്തത്. കുറെ ഏറെ സ്വപ്നങ്ങളും കൊണ്ടാല്ലേ ഒരു ഫാമിലി ജീവിതത്തിലേക്ക് ആ പെൺകുട്ടി കാലെടുത്തു വച്ചിട്ടുണ്ടാവുക..എന്തിനാ ആ പെൺകൊച്ചു ജീവനൊടുക്കിയേ? എന്തിനാ നല്ലൊരു പെൺകുട്ടിയെ മരണത്തിന് വിട്ടുകൊടുത്തത്. എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ ആണ് ആരാധകർ വൈറൽ വീഡിയോയ്ക്ക് നൽകുന്നത്.
തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിയുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത് എന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് സംബന്ധിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ ആണ് പോലീസിൽ പരാതി നൽകിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം നടക്കുന്നത്. ഏറ്റവും ലളിതമായിട്ടായിരുന്നു വിവാഹം.
കഴിഞ്ഞദിവസമാണ് നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണവാർത്ത പുറംലോകം അറിയുന്നത്. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണം ശരിക്കും ഞെട്ടലാണ് മലയാളികൾക്ക് സമ്മാനിച്ചത്. 2019 ൽ വിവാഹിതരായ ഉണ്ണിക്കും പ്രിയങ്കയ്ക്കും എന്താണ് സംഭവിച്ചത്. ദാമ്പത്യത്തിന്റെ പടവുകൾ ചവിട്ടി തുടങ്ങിയിട്ട് രണ്ടുവർഷം ആകും മുൻപേ പ്രിയങ്ക എന്തിനാണ് ജീവൻ ഒടുക്കിയത്. എന്ന് തുടങ്ങി നൂറായിരം ചോദ്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എല്ലാ ആഘോഷങ്ങളിലൂടെയും വളരെ ലളിതമായിട്ടാണ് ഉണ്ണിയും പ്രിയങ്കയും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. വിശദമായി വായിക്കാം..ALSO READ: 'ഞങ്ങൾക്ക് ഒന്നും ഇതിൽ ചെയ്യാൻ പറ്റില്ല; ദയവ് ചെയ്ത് മോചിപ്പിച്ചു തരണം', സൂര്യയുടെ അമ്മ!
No comments: