സംയുക്ത വര്‍മ്മയെ തേടിയെത്തിയ സര്‍പ്രൈസ്! നൽകിയത് ബിജു മേനോനും ദക്ഷുമല്ല, പിന്നെയോ? സന്തോഷം അറിയിച്ച് താരം! വീഡിയോ വൈറലാവുന്നു!

ഒരുകാലത്ത് സിനിമയില്‍ നായികയായി തിളങ്ങിയ സംയുക്ത വര്‍മ്മ അഭിനയത്തോട് ബ്രേക്ക് പറഞ്ഞിരിക്കുകയാണ്. എന്നാണ് തിരിച്ച് വരവെന്നാണ് ആരാധകരെല്ലാം താരത്തോട് ചോദിക്കാറുള്ളത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങാറുണ്ട് സംയുക്ത. സഹോദരിയായ ഉത്തര ഉണ്ണിയുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും അടുത്തിടെയും വൈറലായി മാറിയിരുന്നു. പ്രിയപ്പെട്ട ചിന്നുവിനെക്കുറിച്ച് വാചാലയായി ഊര്‍മ്മിള ഉണ്ണിയും എത്തിയിരുന്നു. തനിക്ക് ലഭിച്ച സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത ഇപ്പോള്‍.

മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് സംയുക്ത വര്‍മ്മ. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവനയെന്ന സെയ്ല്‍സ് ഗേളിനെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നാടന്‍ വേഷത്തിലും മോഡേണ്‍ കഥാപാത്രങ്ങളിലുമൊക്കെയായി തിളങ്ങിയ സംയുക്ത സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു. താരത്തോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് മലയാളികള്‍ക്ക്.

സ്‌ക്രീനിലെ പ്രണയമായിരുന്നു സംയുക്ത വര്‍മ്മ ജീവിതത്തിലേക്കും പകര്‍ത്തിയത്. മഴയും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമൊക്കെ ചെയ്യുമ്പോള്‍ ഇവരുടെ മനസ്സിലും പ്രണയമായിരുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതതോടെയായിരുന്നു ഇവര്‍ ഒന്നിച്ചത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികളാണെന്ന് ഇവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ബിജു മേനോനും ദക്ഷ് ധാര്‍മ്മിക്കുമാണ് സംയുക്ത വര്‍മ്മയുടെ ലോകം. രണ്ടുപേരും അഭിനയിക്കാന്‍ പോയാല്‍ കുടുംബകാര്യങ്ങള്‍ അവതാളത്തിലാവുമോയെന്ന ആശങ്കയുണ്ടായിരുന്നു ഇവര്‍ക്ക്. സംയുക്തയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചപ്പോള്‍ തിരിച്ചുവരവിനായി ബിജു മേനോനും പ്രേരിപ്പിച്ചുവെങ്കിലും താരം തയ്യാറായിരുന്നില്ല. ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ലഭിച്ചാല്‍ താനെത്തിയെക്കുമെന്നായിരുന്നു താരം പറഞ്ഞത്.

സിനിമയിലെ ഇടവേള ശരിക്കും ആഘോഷമാക്കുകയായിരുന്നു സംയുക്ത വര്‍മ്മ. യോഗ പഠനവും നൃത്തവുമൊക്കെയായി സജീവമാണ് താരം. മൈസൂരില്‍ പോയാണ് യോഗയില്‍ ഉപരിപഠനം നടത്തിയത്. യോഗ ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചും സംയുക്ത വര്‍മ്മ എത്താറുണ്ട്.

ആരാധകനൊരുക്കിയ സര്‍പ്രൈസ് വീഡിയോയുമായെത്തിയിരിക്കുകയാണ് സംയുക്ത വര്‍മ്മ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെയുള്ള സംയുക്തയെ ക്യൂബുകളിലൂടെയായി കാണിക്കുകയായിരുന്നു ആരാധകന്‍. സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് ആരാധകരെത്താറുണ്ട്.

ഒരുകാലത്ത് സിനിമയില്‍ നായികയായി തിളങ്ങിയ സംയുക്ത വര്‍മ്മ അഭിനയത്തോട് ബ്രേക്ക് പറഞ്ഞിരിക്കുകയാണ്. എന്നാണ് തിരിച്ച് വരവെന്നാണ് ആരാധകരെല്ലാം താരത്തോട് ചോദിക്കാറുള്ളത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങാറുണ്ട് സംയുക്ത. സഹോദരിയായ ഉത്തര ഉണ്ണിയുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും അടുത്തിടെയും വൈറലായി മാറിയിരുന്നു. പ്രിയപ്പെട്ട ചിന്നുവിനെക്കുറിച്ച് വാചാലയായി ഊര്‍മ്മിള ഉണ്ണിയും എത്തിയിരുന്നു. തനിക്ക് ലഭിച്ച സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത ഇപ്പോള്‍.
സംയുക്ത വര്‍മ്മയെ തേടിയെത്തിയ സര്‍പ്രൈസ്! നൽകിയത് ബിജു മേനോനും ദക്ഷുമല്ല, പിന്നെയോ? സന്തോഷം അറിയിച്ച് താരം! വീഡിയോ വൈറലാവുന്നു! സംയുക്ത വര്‍മ്മയെ തേടിയെത്തിയ സര്‍പ്രൈസ്! നൽകിയത് ബിജു മേനോനും ദക്ഷുമല്ല, പിന്നെയോ? സന്തോഷം അറിയിച്ച് താരം! വീഡിയോ വൈറലാവുന്നു! Reviewed by Sachin Biju on May 19, 2021 Rating: 5

No comments:

Powered by Blogger.