'ഈ സ്ഥാനം ഒഴിയൽ മട്ടന്നൂരിന്‍റെ സൗഭാഗ്യം'; 5 വർഷം ഇനി ടീച്ചറമ്മ മട്ടന്നൂരുകാർക്ക് സ്വന്തമെന്ന് സ്വാസിക

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി കെ കെ ശൈലജയെ ഒഴിവാക്കിയത്തിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. സിനിമ - സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ ഇഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. താൻ പാർട്ടി തീരുമാനം സംതൃപ്തിയോടെ അംഗീകരിക്കുന്നു എന്ന് ശൈലജ ടീച്ചർ നിലപാട് അറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടീച്ചറെ കുറിച്ച് നടി ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്.
Also Read:
''എന്താ സ്ത്രീ ഭരിച്ചാൽ കുഴപ്പം ?'' എന്ന് ഉറക്കെ ചോദിച്ച വലിയ ആശയങ്ങളുടെ ശബ്‍ദം മലയാളികളുടെ അഭിമാനമായിരുന്നു. മട്ടന്നൂരിന്‍റെ സൗഭാഗ്യമായി മാത്രമേ ഈ സ്ഥാനം ഒഴിയലിനെ കണക്കാക്കാൻ സാധിക്കുകയുള്ളു. കാരണം കേരളത്തിലെ മികച്ച മന്ത്രിയായിരുന്ന ഒരു വനിതയുടെ 5 വർഷo മുഴുവൻ സേവനം ഇനി എംഎൽഎ എന്ന നിലയിൽ ടീച്ചറമ്മ അവിടെ കാഴ്ചവെച്ചേക്കും.
Also Read:
മഹാമാരികളിൽ നിന്നും മലയാളിയെ കൈ പിടിച്ചുയർത്തി സ്വന്തം നെഞ്ചോടു ചേർത്ത ആ വലിയ മനസ്സിന്, ആ വലിയ ആശയത്തിന് കേരളത്തിന്‍റെ നന്ദി. കേരളമുള്ളിടുത്തോളം ഒരു മലയാളിയും മറക്കില്ല ടീച്ചറമ്മയുടെ കരുതലും സ്നേഹവും. വലിയ മനസ്സായിരുന്നു, അതിലും വലിയ ശക്തമായ നിലപാടുകളും, ഒരു മന്ത്രിയെന്ന നിലയിൽ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും'', സ്വാസിക ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
Also Watch :
'ഈ സ്ഥാനം ഒഴിയൽ മട്ടന്നൂരിന്‍റെ സൗഭാഗ്യം'; 5 വർഷം ഇനി ടീച്ചറമ്മ മട്ടന്നൂരുകാർക്ക് സ്വന്തമെന്ന് സ്വാസിക
Reviewed by Sachin Biju
on
May 19, 2021
Rating:
No comments: