പതിനഞ്ച് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലെത്തിയ അല്ലു അര്‍ജ്ജുന്‍ മക്കളെ വാരിപ്പുണരുന്നു; വീഡിയോ!
ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരിക എന്നത് ദൈവാനുഗ്രഹം തന്നെയാണ്. പലരും രോഗത്തിന് കീഴ്‌പ്പെട്ട് മരിച്ചു വീഴുന്ന സാഹചര്യത്തില്‍ യാതൊരു ആപത്തും കൂടാതെ തിരിക്കെ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുമ്പോള്‍ പുതു ജീവന്‍ കിട്ടയ സന്തോഷനാണ് ഭൂരിഭാഗം പേര്‍ക്കും. ആ ഒരു അവസ്ഥയിലായിരുന്നു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുനും. കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ അല്ലു അര്‍ജ്ജുന്റെ സന്തോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
Also Read:
ഇന്ന്, (മെയ് 12) രാവിലെയാണ് തനിയ്ക്ക് കൊവിഡ് നെഗറ്റീവ് ആയി എന്ന സന്തോഷ വാര്‍ത്ത അല്ലു അര്‍ജ്ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. പിന്നാലെ പതിനഞ്ച് ദിവസത്തെ ക്വാറന്റൈന്‍ ജീവിതം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ നടന്റെ ഇമോഷണലായിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ പിങ്ക് വില്ലയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്.
വീട്ടിലേക്ക് കയറിയ അല്ലു മകനെയും മകളെയും കെട്ടി പിടിയ്ക്കുന്നതും വാരിപ്പുണരുന്നതും വീഡിയോയില്‍ കാണാം. അല്ലു അര്‍ജ്ജുന്‍ എത്രത്തോളം കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വ്യക്തം. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്റെ സന്തോഷകരമായ കുടുംബ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന താരമാണ് അല്ലു അര്‍ജ്ജുന്‍.
വീഡിയോ:
വീഡിയോ കടപ്പാട്: പിങ്ക് വില്ല
നെഗറ്റീവായി എന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍, തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അല്ലു അര്‍ജ്ജുന്‍ നന്ദി അറിയിച്ചിരുന്നു. ഈ ലോക്ക് ഡൗണിലൂടെ കൊവിഡ് നിരക്ക് നമുക്ക് കുറച്ച് കൊണ്ടു വരാന്‍ പറ്റും എന്ന് പ്രതീക്ഷിക്കാം. വീട്ടില്‍ സുരക്ഷിതരായിരിയ്ക്കുക. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി- എന്നായിരുന്നു അല്ലു അര്‍ജ്ജുന്റെ വാക്കുകള്‍.
Also Read:
പുഷ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു അല്ലു അര്‍ജ്ജുന്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.
പതിനഞ്ച് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലെത്തിയ അല്ലു അര്‍ജ്ജുന്‍ മക്കളെ വാരിപ്പുണരുന്നു; വീഡിയോ!
Reviewed by Sachin Biju
on
May 12, 2021
Rating:
No comments: