'ഗംഭീരമായ തുടക്കം, അസൂയയോടെ അടുത്തതിനായി കാത്തിരിക്കുന്നു!!'; തരുൺ മൂർത്തിയെയും കൂട്ടരെയും അഭിനന്ദിച്ച് മിഥുൻ!!

ഓപറേഷൻ ജാവയെ പ്രകീർത്തിച്ചുകൊണ്ടുള്ള മീമുകളും നിരൂപണങ്ങളുമൊക്കെയാണ് സൈബറിടം നിറയെ. ബാലതാരമായി മലയാളി പ്രേക്ഷകരിലേക്കെത്തി നായകനായി മാറിയ ബാലു വർഗ്ഗീസായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ ഭംഗിയായി അവതരിപ്പിച്ചത്. ചിത്രത്തിൽ ബാലുവിൻ്റെ പ്രകടന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. Also Read: കഴിഞ്ഞ ദിവസമായിരുന്നു ഓപ്പറേഷന്‍ ജാവ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും തരുണ്‍മൂര്‍ത്തി എന്ന സംവിധായകന്റെ മികവുമെല്ലാം സൈബറിടത്തിൽ വലിയരീതിയിൽ കൈയ്യടി നേടുമ്പോൾ ബാലു വര്‍ഗ്ഗീസിനൊപ്പം യുവതാരം ലുക്ക്മാനും വലിയ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ഇപ്പോഴിതാ സംവിധായകനായ മിഥുൻ മാനുവേൽ ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കുറച്ച് താമസിച്ചാണ് താൻ സിനിമ കാണുന്നതെന്നും സിനിമയെ പ്രകീർത്തിക്കാൻ ഇനിയും സമയം വൈകിയിട്ടില്ലെന്നും മിഥുൻ കുറിച്ചു. ഒരു വരി കാര്യം മാത്രമേ പറയുന്നുള്ളൂവെന്നും മിഥുൻ പറഞ്ഞു. Also Read: ഒരാൾക്കോ ഒരു സംഘത്തിനോ സിനിമയിൽ ഇടാവുന്ന ഗംഭീരമായ തുടക്കമാണ് ഓപ്പറേഷൻ ജാവ എന്നും തരുൺ മൂർത്തിയുടെയും ടീമിൻ്റെയും അടുത്ത സിനിമയ്ക്കായി അസൂയയോടെയും സ്നേഹത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണെന്നും മിഥുൻ കുറിച്ചു. മിഥുൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'അറിയാം കുറച്ച് താമസിച്ചു, നല്ലവാക്കുകൾ പറയാൻ ഇനിയും വൈകിയിട്ടില്ലെന്നാണ് കരുതുന്നത്. ഒരു വരി കാര്യം മാത്രം - ഒരാൾക്ക്‌, ഒരു സംഘത്തിനു സിനിമയിൽ ഇടാവുന്ന ഗംഭീരമായ തുടക്കം..! അസൂയയോടെ, സ്നേഹത്തോടെ, ആകാംക്ഷയോടെ ഈ കൂട്ടത്തിന്റെ അടുത്തതിനായി കാത്തിരിക്കുന്നു..!! ആൻ്റ് ടീം.'
സിനിമയെ പ്രകീർത്തിക്കാൻ ഇനിയും സമയം വൈകിയിട്ടില്ലെന്നും താൻ കുറച്ച് താമസിച്ചാണ് താൻ സിനിമ കാണുന്നതെന്നും മിഥുൻ മാനുവേൽ കുറിച്ചു. ഒരു വരി കാര്യം മാത്രമേ പറയുന്നുള്ളൂവെന്ന് പറഞ്ഞുകൊണ്ടാണ് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചത്.
'ഗംഭീരമായ തുടക്കം, അസൂയയോടെ അടുത്തതിനായി കാത്തിരിക്കുന്നു!!'; തരുൺ മൂർത്തിയെയും കൂട്ടരെയും അഭിനന്ദിച്ച് മിഥുൻ!! 'ഗംഭീരമായ തുടക്കം, അസൂയയോടെ അടുത്തതിനായി കാത്തിരിക്കുന്നു!!'; തരുൺ മൂർത്തിയെയും കൂട്ടരെയും അഭിനന്ദിച്ച് മിഥുൻ!! Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.