ഈ സമയത്ത് ചേതമില്ലാത്ത ഒരു ഉപകാരം, പറ്റുന്നത് പോലെ സഹായിക്കുക എന്ന് മോഹന്‍ലാലിന്റെ നായിക!!

ലോകം ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. വാക്‌സിന്‍ കണ്ടു പിടിച്ചു എങ്കിലും കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ്. ഇനിയൊരു മൂന്നാം തരംഗം കൂടെ വരാനുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാം അടച്ചു പൂട്ടി വീട്ടില്‍ ഇരിക്കുകയല്ലാതെ, ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ല എന്ന അവസ്ഥയാണ്. എന്നാല്‍ അപ്പോഴും വരുമാനം എന്ത് എന്ന ചോദ്യം വൈറസിനെക്കാള്‍ വലിയ ഭീകരമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്നവര്‍ അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നു. എന്നാല്‍ ചെറുകിട ബിസ്‌നസ്സുകാരുടെ അവസ്ഥ ധാരുണമാണ്. അതിനാല്‍ നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക എന്ന സന്ദേശവുമായി എത്തിയിരിയ്ക്കുകയാണ് നടി ഭൂമിക ചൗള. ഭ്രമണം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ നടി ട്വിറ്ററിലൂടെയാണ് ഈ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന സന്ദേശവുമായി എത്തിയത്. Also Read: 'എല്ലാ എപ്പോഴും പണത്തെ കുറിച്ച് മാത്രമുള്ളതല്ല. ഈ ഒരു സമയം നമ്മളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. മറ്റൊരാളെ സഹായിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാല്‍ അത് ചെയ്യണം. മറ്റൊരാള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ തനിയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് എല്ലാവരും സ്വയം ചിന്തിച്ചു നോക്കുക. ചില ബ്രാന്റുകളെയും ചെറിയ ബിസിനസ്സുകാരെയും സഹായിക്കാന്‍ ശ്രമിയ്ക്കാം. പക്ഷെ എല്ലാം പണത്തിന് വേണ്ടിയല്ല. അവര്‍ക്ക് വേണ്ടി പ്രമോഷന്‍ നല്‍കുന്നത് ഫ്രീയായിട്ട് ആയിക്കോട്ടെ. പ്രമോട്ട് ചെയ്തുകൊണ്ട് പ്രോത്സാഹിപ്പിക്കുമ്പോള്‍, ആ പ്രമോട്ട് ചെയ്യുന്ന കാര്യത്തില്‍ അയാള്‍ക്ക് വിശ്വാസം ഉണ്ടായിരിയ്ക്കണം. ഇത് ഈ സമയത്ത് നല്‍കാന്‍ കഴിയുന്ന സ്‌നേഹത്തെയും പരിഗണനെയെയും കുറിച്ചാണ്. എല്ലാവരും സുക്ഷിതരായി ഇരിക്കുക. അനുഗ്രഹീതരായിയ്ക്കട്ടെ '' എന്നാണ് ഭൂമികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. Also Read: സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന ഭൂമിക ചൗള ഇപ്പോള്‍ സഹതാര വേഷങ്ങളാണ് ചെയ്തു കൊണ്ടിരിയ്ക്കുന്നത് തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും നല്ല നല്ല അവസരങ്ങള്‍ നടിയെ തേടി എത്തുന്നു. ഗോപി ചന്ദും തമന്ന ഭട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേട്ടി മര്‍ എന്ന ചിത്രത്തിലാണ് ഭൂമിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ബാലകൃഷ്ണയുടെ അഖന്ദ എന്ന ചിത്രത്തിലും ഭൂമിക അഭിനയിക്കുന്നുണ്ട്.
ഈ ഒരു സമയം നമ്മളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എല്ലാ എപ്പോഴും പണത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ഭൂമിക. മറ്റൊരാളെ സഹായിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന് തിരിച്ചറിഞ്ഞ് അത് ചെയ്യണമെന്നും നടി പറയുന്നു
ഈ സമയത്ത് ചേതമില്ലാത്ത ഒരു ഉപകാരം, പറ്റുന്നത് പോലെ സഹായിക്കുക എന്ന് മോഹന്‍ലാലിന്റെ നായിക!! ഈ സമയത്ത് ചേതമില്ലാത്ത ഒരു ഉപകാരം, പറ്റുന്നത് പോലെ സഹായിക്കുക എന്ന് മോഹന്‍ലാലിന്റെ നായിക!! Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.