മനോജിനൊപ്പം ശ്വേതയും മണിയൻപിള്ള രാജുവും! അമ്മയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി പകർത്തിയ ഫോട്ടോയുമായി മനോജ് കെ ജയൻ! കുറിപ്പ് വൈറൽ

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് പറഞ്ഞത്. സിനിമയ്ക്ക് പുറമെ പുതുപുത്തന്‍ ടെക്‌നോളജിയും കാറുകളുടേയും ക്യാമറകളുടേയും മോഡലുകളും സ്വന്തമാക്കാറുണ്ട് അദ്ദേഹം. കാര്‍ വാങ്ങിക്കുമ്പോള്‍ മമ്മൂട്ടിയില്‍ നിന്നും ഉപദേശം തേടിയതിനെക്കുറിച്ച് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. യുവതാരങ്ങളില്‍ പലരും മാതൃകയാക്കുന്നത് അദ്ദേഹത്തെയാണ്. ഫോട്ടോഗ്രഫിയിലും അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മമ്മൂട്ടിക്ക്. ലോക് ഡൗണ്‍ സമയത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു. കൊച്ചുമകളായ കുഞ്ഞുമറിയത്തിന്റെ ഫോട്ടോയും പകര്‍ത്തിയിരുന്നു അദ്ദേഹം. ക്യാമറയോടുള്ള മമ്മൂട്ടിയുടെ ക്രേസ് പണ്ടുമുതലേയുള്ളതാണ്. അത്തരത്തിലുള്ളൊരു സംഭവത്തെക്കുറിച്ചാണ് മനോജ് കുറിച്ചിട്ടുള്ളത്. മനോജ് കെ ജയനും മണിയന്‍പിള്ള രാജുവും ശ്വേത മേനോനും ഒരുമിച്ചുള്ള ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രെയ്സ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്. കാരണം, അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. ദുബായിൽ അമ്മ ഷോയുടെ റിഹേഴ്സലിൻ്റെ ഇടയിൽ ഫോട്ടോഗ്രാഫർ ജെ.പി. യുടെ ക്യാമറയിൽ മമ്മുക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും, ഹാപ്പി മൊമൻ‌സ് എന്നായിരുന്നു മനോജ് കെ ജയൻ കുറിച്ചത്. ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോലൈക്ക് ചെയ്തിട്ടുള്ളത്.
അമ്മയുടെ റിഹേഴ്സലിനിടയിൽ മമ്മൂട്ടിയുടെ നേരമ്പോക്കിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും നിങ്ങൾ ഇരുവരും പൊളിയാണെന്ന കമന്റുകളുമായെത്തിയിരിക്കുകയാണ് ആരാധകർ.
മനോജിനൊപ്പം ശ്വേതയും മണിയൻപിള്ള രാജുവും! അമ്മയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി പകർത്തിയ ഫോട്ടോയുമായി മനോജ് കെ ജയൻ! കുറിപ്പ് വൈറൽ മനോജിനൊപ്പം ശ്വേതയും മണിയൻപിള്ള രാജുവും! അമ്മയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി പകർത്തിയ ഫോട്ടോയുമായി മനോജ് കെ ജയൻ! കുറിപ്പ് വൈറൽ Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.