'ഭർത്താവായി, അച്ഛനായി, അപ്പൂപ്പനായി: പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്' ബാലചന്ദ്ര മേനോൻ!
വിവാഹവാർഷിക ദിനത്തിൽ മനോഹരമായ വാക്കുകൾ പങ്ക് വച്ച് നടനും സംവിധായകനുമായ . മുൻപും വിവാഹത്തെക്കുറിച്ചും ഭാര്യ വരദയെ കുറിച്ചും മേനോൻ വാചാലൻ ആയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ മേനോൻ പല കാര്യങ്ങളിലും അഭിപ്രയങ്ങൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്താറുണ്ട്. "
ALSO READ:
"കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..മെയ് 12", എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്ര മേനോൻ വിവാഹ വാർഷികദിനത്തിൽ കുറിപ്പ് പങ്കുവച്ചത്.
'കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..മെയ് 12 ....അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി ...അച്ഛനായി മരുമകനായി അമ്മായി അച്ഛനായി എന്തിന് ? അപ്പൂപ്പനായി.
ALSO READ:
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ ആസ്വദിക്കാനായി എന്നതും ഭാഗ്യം ! ദൈവത്തിനു സ്തുതി !എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി ! കോവിഡിന്റെ ക്രൂരമായ "മരണ കൊയ്ത്തു " നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനപ്പുറം എന്തു പറയാനാണ് ?ഏവർക്കും സുഖാശംസകൾ' , ഭാര്യക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയാത്.
'ഞാൻ ഒരു നല്ല ഭർത്താവിനേക്കാൾ നല്ല അച്ഛനാണെന്നു വരദ ചിലയിടത്ത് കുശുമ്പ് പറയാറുണ്ട്. എന്റെ രണ്ടു മക്കളും അഖിലും ഭാവനയും അത് മുഖവിലക്കെടുത്തിട്ടു പോലുമില്ല. (കാരണം മക്കൾക്കറിയാം അത് അവരുടെ അമ്മയുടെ ഒരു നമ്പർ ആണെന്ന്) എന്തിനധികം പറയുന്നു? എന്റെ മക്കളുടെ പിറന്നാളുകൾ ഞാൻ വരദയെപ്പോലെ ഓർത്ത് വയ്ക്കാറില്ല. എന്നാൽ മെയ് 12 എന്നു പറഞ്ഞാൽ ഞങ്ങളുടെ സ്വകാര്യതയുടെ ദിനമാണ്', എന്ന് മുൻപും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'ഭർത്താവായി, അച്ഛനായി, അപ്പൂപ്പനായി: പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്' ബാലചന്ദ്ര മേനോൻ!
Reviewed by Sachin Biju
on
May 12, 2021
Rating:
No comments: