തമിഴ് സിനിമാലോകത്തെ തീരാവേദനയിലാഴ്ത്തിയ വിയോഗം! നെല്ലയ് ശിവ യാത്രയായി! 35 വര്‍ഷത്തെ സിനിമാജീവിതം അവസാനിച്ചു!

കൊവിഡ് അതിജീവനത്തിന്റെ പാതയിലാണ് ലോകം. അത്ര നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നതൊന്നും. സിനിമാലോകത്തെ വേദനയിലാഴ്ത്തിയ നിരവധി വാര്‍ത്തകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. നടനായ അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുനെല്‍വേലി പനക്കുടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. താരങ്ങളും സംവിധായകരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു.
Also Read:
35 വര്‍ഷമായി തമിഴ് സിനിമയില്‍ സജീവമായിരുന്നു നെല്ലയ് ശിവ. ഹാസ്യ കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പാണ്ഡ്യരാജന്‍ ചിത്രമായ ആണ്‍പാവമെന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അന്‍പേ ശിവം, തിരുപ്പാച്ചി തുടങ്ങിയ സിനികളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാണ്ഡിയന്‍ സ്റ്റോര്‍സ്, മാമാ മാപ്പിളൈ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
തമിഴ് സിനിമാലോകത്തെ തീരാവേദനയിലാഴ്ത്തിയ വിയോഗം! നെല്ലയ് ശിവ യാത്രയായി! 35 വര്‍ഷത്തെ സിനിമാജീവിതം അവസാനിച്ചു!
Reviewed by Sachin Biju
on
May 12, 2021
Rating:
No comments: