'വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായതയും വേദനയും ഒരു നോവായി മനസ്സിൽ തുടരുന്നു, ചാക്കോച്ചനെ മലയാള സിനിമ എന്ത് കൊണ്ടാണ് വേണ്ട രീതിയിൽ ഉപയോഗിയ്ക്കാതെ പോകുന്നത്'; ശ്രദ്ധ നേടി കുറിപ്പ്!

വേറിട്ട പ്രമേയവുമായി സിനിമകളൊരുക്കുന്നതിൽ അഗ്രഗണ്യനാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്. കുഞ്ചാക്കോ ബോബനെയും ജോജു ജോർജ്ജിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. സിനിമ ചർച്ച ചെയ്യുന്ന ദലിതരുടെ പ്രശ്നങ്ങളെ കുറിച്ചും പോലീസുദ്യോഗസ്ഥരുടെ പ്രിവിലേജുകളെ കുറിച്ചുമൊക്കെയുള്ള ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയിൽ ഇത്തരം ചർച്ചകളാണിപ്പോൾ ചൂടേറിയ വിഷയം. ഇപ്പോഴിതാ അത്തരത്തിലൊരു കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.Also Read: 'നായാട്ടി'ന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമോ?; ശ്രദ്ധേയമായി സൈബറിടത്തിലെ ചർച്ച, വൈറലായി കുറിപ്പ്!

മലയാളത്തിൻ്റെ പ്രിയ നടൻ ചാക്കോച്ചനെ എന്തുകൊണ്ടാണ് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതെന്നാണ് ലാൽ കുമാർ എന്ന ഒരു ആസ്വാദകൻ കുറിച്ചിരിക്കുന്നത്. നായാട്ട് എന്ന സിനിമയും പ്രവീൺ മൈക്കിളും മനസ്സിൽ നിന്ന് ഇറങ്ങി പോകാൻ കുറച്ചു സമയം എടുക്കും. അഭിനന്ദനങ്ങൾ ചാക്കോച്ചാ' എന്ന് കുറിച്ചിരിക്കുകയാണ് ആസ്വാദകൻ. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

'എപ്പോഴോ മലയാളത്തിലെ സൂപ്പർ താര നിരയിലേക്ക് ഉയർന്നു വരേണ്ട ആളാണ് ചാക്കോച്ചൻ .. ടേക്ക് ഓഫ് എന്ന ചിത്രത്തോടെ എങ്കിലും മലയാള സിനിമ ലോകം ഇദ്ദേഹത്തെ ശ്രദ്ധിയ്ക്കും എന്ന് കരുതി ... ഒരു സിനിമയെ കുറിച്ചോ ഒരു നടനെ കുറിച്ചോ ഒരു വരി കുറിയ്ക്കുന്നത് അപൂർവം ആണ്. പക്ഷെ ഇത് ഒരു അനിവാര്യതയാണ് എന്ന് തോന്നി. നായാട്ട് എന്ന സിനിമയും പ്രവീൺ മൈക്കിളും മനസ്സിൽ നിന്ന് ഇറങ്ങി പോകാൻ കുറച്ചു സമയം എടുക്കും. അഭിനന്ദനങ്ങൾ ചാക്കോച്ചാ #Chackochanmania'

കുഞ്ചാക്കോ ബോബനെയും ജോജു ജോർജ്ജിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് കഴിഞ്ഞ ആഴ്ചയാണ് ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. തുടർന്ന് നിരവധി പേരാണ് ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചുമൊക്കെ രംഗത്തെത്തുന്നത്.

വേറിട്ട പ്രമേയവുമായി സിനിമകളൊരുക്കുന്നതിൽ അഗ്രഗണ്യനാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്. കുഞ്ചാക്കോ ബോബനെയും ജോജു ജോർജ്ജിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. സിനിമ ചർച്ച ചെയ്യുന്ന ദലിതരുടെ പ്രശ്നങ്ങളെ കുറിച്ചും പോലീസുദ്യോഗസ്ഥരുടെ പ്രിവിലേജുകളെ കുറിച്ചുമൊക്കെയുള്ള ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയിൽ ഇത്തരം ചർച്ചകളാണിപ്പോൾ ചൂടേറിയ വിഷയം. ഇപ്പോഴിതാ അത്തരത്തിലൊരു കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.Also Read: 'നായാട്ടി'ന് പ്രചോദനമായത് നെയ്യാറ്റിൻകരയിൽ നടന്ന സംഭവമോ?; ശ്രദ്ധേയമായി സൈബറിടത്തിലെ ചർച്ച, വൈറലായി കുറിപ്പ്!
'വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായതയും വേദനയും ഒരു നോവായി മനസ്സിൽ തുടരുന്നു, ചാക്കോച്ചനെ മലയാള സിനിമ എന്ത് കൊണ്ടാണ് വേണ്ട രീതിയിൽ ഉപയോഗിയ്ക്കാതെ പോകുന്നത്'; ശ്രദ്ധ നേടി കുറിപ്പ്! 'വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായതയും വേദനയും ഒരു നോവായി മനസ്സിൽ തുടരുന്നു, ചാക്കോച്ചനെ മലയാള സിനിമ എന്ത് കൊണ്ടാണ് വേണ്ട രീതിയിൽ ഉപയോഗിയ്ക്കാതെ പോകുന്നത്'; ശ്രദ്ധ നേടി കുറിപ്പ്! Reviewed by Sachin Biju on May 15, 2021 Rating: 5

No comments:

Powered by Blogger.