'മാസങ്ങൾ മുൻപാണ് അച്ഛനെ അവസാനമായി കണ്ടത്; കഴിഞ്ഞ മാസം ഗോപി പോയി കണ്ടിരുന്നു', അച്ഛനെ കുറിച്ച് അഭയ!

ഗായിക അഭയ ഹിരൺമയിയുടെ അച്ഛൻ ജി. മോഹൻ കൊവിഡ് ബാധിച്ചു മരിച്ച വാർത്ത ശനിയാഴ്ച്ചയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്ന മോഹൻ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. ഇപ്പോൾ അച്ഛന്റെ വേര്പാടിന് ശേഷം അഭയയുടെ ആദ്യ പ്രതികരണം ആണ് വൈറൽ ആകുന്നത്. നിലവിൽ ഹൈദരാബാദിലാണ് അഭയ. അച്ഛനെ ഒരുനോക്ക് കാണാൻ ആയി അഭയ പുറപ്പെട്ടതായും റിപ്പോർട്ടുണ്ട്. ALSO READ: കഴിഞ്ഞ ദിവസം മുതൽ വെന്റിലേറ്ററിൽ ആയിരുന്ന അദ്ദേഹം. മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ് അഭയ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപാണ് താൻ അവസാനമായി വീട്ടിൽ പോയതും അച്ഛനെ കാണുന്നതെന്നും അഭയ പറയുന്നു. കഴിഞ്ഞ മാസം ഗോപി നാട്ടിൽ എത്തുകയും അമ്മയുടെ പിറന്നാളിന് കേക്ക് കൊടുക്കാനായി വീട്ടിൽ പോവുകയും അച്ഛനെ കണ്ട് ഒരുപാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു എന്നും അഭയ വ്യക്തമാക്കി. ALSO READ: സംഗീതം പ്രൊഫഷൻ ആക്കുന്നതിനോട് അച്ഛന് ആദ്യം താത്പര്യം ഇല്ലായിരുന്നു. സിവിൽ സർവീസ് നേടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ താൻ പാടിയ പാട്ടുകൾ ഹിറ്റായപ്പോൾ ‘എന്റെ മകളാണ്’ എന്ന് വലിയ അഭിമാനത്തോടെ അദ്ദേഹം എല്ലാവരോടും പറഞ്ഞു നടക്കുമായിരുന്നു എന്നും അഭയ പറഞ്ഞു.
കൊവിഡ് ബാധിച്ച അഭയയുടെ അച്ഛനെ ആരോഗ്യ നില വഷളായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതോടെ മെഡിക്കൽ കോളജിലേയ്ക്കു മാറ്റുകയായിരുന്നു
'മാസങ്ങൾ മുൻപാണ് അച്ഛനെ അവസാനമായി കണ്ടത്; കഴിഞ്ഞ മാസം ഗോപി പോയി കണ്ടിരുന്നു', അച്ഛനെ കുറിച്ച് അഭയ! 'മാസങ്ങൾ മുൻപാണ് അച്ഛനെ അവസാനമായി കണ്ടത്; കഴിഞ്ഞ മാസം ഗോപി പോയി കണ്ടിരുന്നു', അച്ഛനെ കുറിച്ച് അഭയ! Reviewed by Sachin Biju on May 15, 2021 Rating: 5

No comments:

Powered by Blogger.