'പ്രണയിച്ച് ഒന്നായവരാണ്, വിവാഹശേഷം ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു, ആവശ്യപ്പെടുമ്പോഴൊക്കെ പ്രിയങ്കയുടെ അമ്മ പണം കൊടുത്തിരുന്നു'; ദുരൂഹത കൂട്ടി അവസാന കോൾ, ബന്ധുവിൻ്റെ മൊഴി ഇങ്ങനെ!
അന്തരിച്ച നടൻ രാജൻ പി ദേവിൻ്റെ മകനായ ഉണ്ണി സ്ത്രീധനം കുറഞ്ഞ് പോയതിൻ്റെ പേരില്‍ പ്രിയങ്കയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പ്രിയങ്കയുടെ വളരെ അടുത്ത ഒരു ബന്ധു ഒരു മാധ്യമത്തോട് പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നു. തുടക്കത്തിലൊന്നും പ്രിയങ്ക ഒരുകാര്യങ്ങളും വീട്ടില്‍ പറയാറില്ലായിരുന്നുവെന്ന് ഈ ബന്ധു പറയുന്നുണ്ട്.
പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഇവർ ഒരു മാധ്യമത്തോട് വ്യക്തമാക്കിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നുവെന്നും തുടക്കത്തില്‍ കുഴപ്പമൊന്നും ഇല്ലായിരുന്നില്ലെന്നും പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചുവെന്നും ഇവർ പറഞ്ഞതായി റിപ്പോർട്ട്.
ഉണ്ണി ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നുവെന്നും ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ പ്രിയങ്കയുടെ അമ്മ അയച്ചു കൊടുക്കുമായിരുന്നുവെന്നും ബന്ധു വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഈ പ്രശ്‌നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ലെന്നും എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നുവെന്നും ഇവരെ ഉദ്ദരിച്ച് റിപ്പോർട്ടിൽ പറയുന്നു.
പ്രിയങ്കയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ടെന്നും ഇവർ പറഞ്ഞതായി റിപ്പോർട്ടിൽ. ഇക്കാര്യം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്ത് വിട്ട വീഡിയോയിലും വ്യക്തമായിരുന്നു. പ്രിയങ്കയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ഈ വീഡിയോയും ചില പ്രേക്ഷകരെങ്കിലും കണ്ടിട്ടുള്ളതാണ്. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്ന ശേഷമാണ് ചേച്ചി പോലീസിൽ പരാതി കൊടുത്തതെന്നും ഇവർ പറയുന്നു.
കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പ്രിയങ്കയുടെ തീരുമാനമെന്നും അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നിരുന്നുവെന്നും ഈ ബന്ധു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതാകാം പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നതെന്നും ഇവർ കൂട്ടിച്ചേർത്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രിയങ്കയുടെ ആത്മഹത്യയെ കുറിച്ച് അറിഞ്ഞതോടെ സിനിമാ ലോകവും ആകെ ഞെട്ടലിലാണ്. സൈബറിടവും പ്രിയങ്കയുടെ അവസ്ഥയിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.
താരപുത്രനായ ഉണ്ണി പി ദേവിൻ്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് താരപത്നിയുടെ ആത്മഹത്യ സൈബറിടത്തിൽ വലിയ ചർച്ചയായി മാറിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉണ്ണി കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പ്രിയങ്കയെ അതിക്രൂരമായി ആക്രമിക്കാറുണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതിയും സമർപ്പിച്ചിരുന്നു.Also Read: 'താരപുത്രൻ കഞ്ചാവിനടിമ!'; പ്രിയങ്കയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഒഴിയുന്നില്ല; പ്രിയങ്കയുടെ സഹോദരന്റെ വീഡിയോ പുറത്ത്!
No comments: