ഈദ് കാലത്തെ ഓര്‍മപ്പെടുത്തുന്ന തന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് സ്രിന്റ ആശംസകള്‍ അറിയിച്ചത്. ഈ ഈദ് എല്ലാവര്‍ക്കും പ്രതീക്ഷയും സന്തോഷവും ആരോഗ്യവും മാത്രമാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. പ്രവചനാതീതമായ ഒരു കാലമാണിത്. പ്രതീക്ഷ മുറുകെ പിടിച്ച് ഒരുമിച്ച് നില്‍ക്കാന്‍ മാത്രമേ ഇപ്പോള്‍ നമുക്ക് കഴിയൂ. ദൈവത്തിന്റെ കരങ്ങള്‍ നിങ്ങളെ സംരക്ഷിക്കട്ടെ, ഈ ദിവസത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കട്ടെ- സ്രിൻഡ എഴുതി
ഭര്‍ത്താവ് ഫഹദ് ഫാസിലിന് ഒപ്പമുള്ള ഒരു സെല്‍ഫി ചിത്രത്തിനൊപ്പമായിരുന്നു നസ്‌റിയ നസീം ഇന്‍സ്റ്റഗ്രാമില്‍ ഈദ് ആശംസകള്‍ അറിയിച്ചത്. വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷഹീര്‍, റാഷി ഖന്ന, എസ്തര്‍ അനില്‍, ശിവദ തുടങ്ങിവര്‍ നസ്‌റിയയുടെ പോസ്റ്റിന് താഴെ ഈദ് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയാണ് ഫഹദ് ഫാസില്‍ ഈദ് ഉല്‍ ഫിത്തര്‍ ആശംസ അറിയിച്ചത്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ആദ് ആശംസകള്‍ എന്നാണ് ഫഹദിന്റെ സോഷ്യല്‍ മൂഡിയ പോസ്റ്റ്
കുടുംബത്തിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് ആസിഫ് അലി ഈദ് ആശംസകള്‍ അറിയിച്ചത്. എല്ലാവര്‍ക്കും സുരക്ഷിതമായ ഈദ് ആശംസിയ്ക്കുന്നു എന്നാണ് ആസിഫ് അലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അര്‍ജ്ജുന്‍ അശോകന്‍, ഫര്‍ഹാന്‍ ഫാസില്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് എഴുതിയിട്ടുണ്ട്.
ഈദ് ആശംസ അറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രേക്ഷകരുടെ ആകര്‍ഷണം വളരെ പെട്ടന്ന് നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. മകള്‍ മറിയത്തിനും ഭാര്യ അമാലിനും ഒപ്പമുള്ള കുടുംബ ചിത്രത്തിനൊപ്പമാണ് ദുല്‍ഖര്‍ ഈദ് ഉല്‍ ഫിത്തര്‍ ആശംസ അറിയിച്ചത്. ചിത്രത്തില്‍ മക്കനയിട്ട മറിയത്തിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടിയത്.
ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി റംസാന്‍ ആശംസ അറിയിച്ചത്. വീട്ടില്‍ സുരക്ഷിതരായിരിയ്ക്കൂ എന്ന സന്ദേശത്തിനൊപ്പമാണ് മെഗാസ്റ്റാറിന്റെ ആശംസയും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകരും തങ്ങളുടെ ആശംസ പങ്കുവയ്ക്കുന്നു.
മനോഹരമായ ഒരു ഫോട്ടോയ്ക്കും കുറിപ്പിനും ഒപ്പമാണ് നദിയ മൊയ്തു ഈദ് ആശംസകള്‍ അറിയിച്ചത്. കൊവിഡ് ലോക്ക് ഡൗണില്‍ വീടുകളില്‍ തന്നെ സുരക്ഷിതരായി നിന്നുകൊണ്ട്, എന്നാല്‍ സന്തോഷവും സമാധാനവും നിറഞ്ഞ അവധിക്കാല ആഘോഷങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുക എന്നാണ് നദിയ മൊയ്തു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
ശവ്വാല്‍ നിലാവ് കാണുന്ന മനോഹരമൊരു ഡിസൈനിങ് ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ഈദ് ആശംസകള്‍ അറിയിച്ചത്. ഗോള്‍ഡ് മെഡലിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയും മോഹന്‍ലാല്‍ ഈദ് ആശംസ അറിയിച്ചു.
മഞ്ജു വാര്യരും ഫേസ്ബുക്കിലൂടെയാണ് ആരാധകര്‍ക്ക് ഈദ് ആശംസകള്‍ അറിയിച്ചത്. മറ്റ് നടിമാരെല്ലാം തട്ടമിട്ട ഫോട്ടോയ്‌ക്കൊപ്പം ഈദ് ആശംസകള്‍ അറിയിച്ചപ്പോള്‍ മഞ്ജു വാര്യര്‍ മാത്രം ഡിസൈന്‍ ചെയ്ത ഫോട്ടോയ്‌ക്കൊപ്പമാണ് ഈദ് ആശംസ അറിയിച്ചത്
കൊറോണ വൈറസിനും ലോക്ക്ഡൗണിനും അപ്പുറം വിശ്വാസങ്ങളും ആചാരങ്ങളും എന്നും മനുഷ്യന്റെ നിലനില്‍പിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അത്തരം ആഘോഷങ്ങളോ വിശ്വാസങ്ങളോ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ശവ്വാല്‍ നിലാവ് കണ്ടതിന് ശേഷം പെരുന്നാള്‍ വീടുകളില്‍ ആഘോഷമാക്കി വിശ്വാസികള്‍. ഇന്നലെ (മെയ് 12) വൈകിട്ട് തുടങ്ങിയ പെരുന്നാള്‍ ആഘോഷം ഇന്ന് വൈകുന്നേരം വരെയും സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു.ഏത് കൊവിഡ് പ്രതിസന്ധിയിലും ആഘോഷങ്ങളെ മാറ്റി നിര്‍ത്താന്‍ കേരളീയര്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ നന്മയുടെയും വ്രതശുദ്ധിയുടെയും പുണ്യകാലമായി കാണുന്ന റംദാന്‍ ആശംസകള്‍ അറിയിച്ച് മലയാളി സിനിമ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി അങ്ങനെ നീളുന്നു ലിസ്റ്റ്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഈദ് ആശംസകള്‍ അറിയിച്ച താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കാണാംAlso Read: ധനുഷിന്റെ ആടുകളം എന്ന ചിത്രത്തില്‍ നിന്ന് തൃഷ പുറത്ത് പോവാന്‍ കാരണം, ഷൂട്ടിങ് ചിത്രങ്ങള്‍ വൈറലാവുന്നു!
No comments: