അന്ന് 'രാക്ഷസനി'ലെ ഇമ്പരാജായി ഞെട്ടിച്ചു; 'നായാട്ടി'ലെ മൂർത്തിയായി മനസ്സ് കീഴടക്കി വിനോദ് സാഗർ

കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സൈക്കോ ഹൊറ‍ർ സിനിമയായിരുന്നു 'രാക്ഷസ‍ൻ'. ചിത്രത്തിൽ ക്രിസ്റ്റ‍ഫ‍ർ എന്ന സൈക്കോ കഥാപാത്രത്തോടൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഇമ്പരാജ് എന്ന അധ്യാപകൻ. മലയാളിയായ വിനോദ് സാഗര്‍ ആണ് ചിത്രത്തിൽ ഇമ്പരാജായെത്തിയത്. ഇപ്പോഴിതാ 'നായാട്ടി'ലും മൂര്‍ത്തി എന്ന കഥാപാത്രമായെത്തിയിരിക്കുകായണ് വിനോദ് സാഗര്‍. Also Read: സംവിധായകൻ മാർട്ടി പ്രക്കാട്ട് ഒരുക്കിയ 'നായാട്ടി'ൽ ശ്രദ്ധേയ വേഷമാണ് വിനോദിനുള്ളത്. 'രാക്ഷസനി'ലെ വേഷം പ്രേക്ഷകരിൽ അറപ്പുളവാക്കുന്നതാണെങ്കിൽ ഒറ്റ കാഴ്ച്ചയിൽ തന്നെ മനസു നിറയ്ക്കുന്ന കഥാപാത്രമാണ് 'നായാട്ടി'ൽ മൂര്‍ത്തി എന്ന കഥാപാത്രം. ജോജു അവതരിപ്പിക്കുന്ന മണിയൻ പോലീസിന്‍റെ സുഹൃത്താണ് . ചിത്രത്തിൽ തന്ത്ര പ്രധാനമായ ഒരു ഭാഗത്താണ് മൂർത്തി എന്ന കഥാപാത്രമായി വിനോദ് എത്തുന്നത്. ഏപ്രിലിൽ തീയേറ്ററുകളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസായി നെറ്റ്‍ഫ്ലിക്സിൽ എത്തിയത്. ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് കൂട്ട് കെട്ടിൽ ഇറങ്ങാൻ പോകുന്ന 'സല്യൂട്ട്' എന്ന ചിത്രത്തിലാണ് അടുത്തതായി അദ്ദേഹം അഭിനയിക്കുന്നത്. Also Read: വിനോദിൻ്റെ മാതാപിതാക്കളുടെ നാട് കേരളത്തിലാണെങ്കിലും വ‍ർഷങ്ങളായി തമിഴ്നാട്ടിലാണ് അദ്ദേഹവും കുടുംബവും കഴിയുന്നത്. ഭാര്യ പ്രജീഷയുടെ നാട് കോഴിക്കോട് ആണ്. ഓറഞ്ച് മിഠായി, പിച്ചൈക്കാരൻ, ഐറ തുടങ്ങിയവയാണ് വിനോദ് അഭിനയിച്ച മറ്റു സിനിമകള്‍. Also Watch :
ജോജു അവതരിപ്പിക്കുന്ന മണിയൻ എഎസ്ഐയുടെ സുഹൃത്തായ മൂർത്തി എന്ന കഥാപാത്രമായാണ് വിനോദ് സാഗർ 'നായാട്ടി'ൽ അഭിനയിച്ചിരിക്കുന്നത്, ശ്രദ്ധേയവേഷമാണ് ചിത്രത്തിൽ വിനോദിന് ലഭിച്ചിരിക്കുന്നത്
അന്ന് 'രാക്ഷസനി'ലെ ഇമ്പരാജായി ഞെട്ടിച്ചു; 'നായാട്ടി'ലെ മൂർത്തിയായി മനസ്സ് കീഴടക്കി വിനോദ് സാഗർ അന്ന് 'രാക്ഷസനി'ലെ ഇമ്പരാജായി ഞെട്ടിച്ചു; 'നായാട്ടി'ലെ മൂർത്തിയായി മനസ്സ് കീഴടക്കി വിനോദ് സാഗർ Reviewed by Sachin Biju on May 11, 2021 Rating: 5

No comments:

Powered by Blogger.