
പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍ അഭിനയ ലോകത്തേക്ക് കടന്നത് ഈ അടുത്താണ്. 'വരനെ ആവശ്യമുണ്ട്' എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ കുക്കര്‍ അമ്മയായി വന്ന ശ്രീജ രവി 1985 മുതല്‍ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത നടിമാര്‍ക്കൊക്കെ ശബ്ദം നല്‍കിയ ആര്‍ട്ടിസ്റ്റാണ്. 1999 മുതല്‍ രവീണയും ഡബ്ബിങ് മേഖലയിലേക്ക് കടന്നു. ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കിക്കൊണ്ടായിരുന്നു തുടക്കം
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നൂറില്‍ അധികം സിനിമകളില്‍ രവീണ രവിയും നായികമാര്‍ക്ക് ശബ്ദം നല്‍കി. അമല പോളും നയന്‍താരയുമടക്കം പല പ്രമുഖ നായികമാരും സംസാരിച്ചത് രവീണയുടെ ശബ്ദത്തിലാണ്. 2017 ല്‍ 'ഒരു കിടയിന്‍ കരുണൈ മനു' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിഞ്ഞ രവീണയുടെ അടുത്ത ചിത്രം വിശാലിനൊപ്പമാണെന്നതാണ് പുതിയ വാര്‍ത്ത.
Also Read:
'കളവത്തുറൈ ഉങ്കള്‍ നണ്‍പന്‍' എന്ന ചിത്രത്തിലെ അഭിനയനമാണ് രവീണയെ വിശാല്‍ ചിത്രത്തില്‍ എത്തിച്ചത്. ഈ സിനിമയുടെ ഛായാഗ്രഹകനായ വിഷ്ണു ശ്രീ ബാലസുബ്രഹ്‌മണ്യത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു. ബാലസുബ്രഹ്‌മണ്യമാണ് വിശാല്‍ ചിത്രത്തിന്റെ ഛായാഗ്രഹകന്‍. വിശാല്‍ നായകനാകുന്ന സിനിമയിലേക്ക് ഒരു പ്രധാന റോള്‍ അവതരിപ്പിയ്ക്കാന്‍ നായികയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് കേട്ടപ്പോള്‍ വിഷ്ണു ശ്രീ രവീണയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
'കലവത്തുറൈ ഉങ്കള്‍ നണ്‍പന്‍' എന്ന സിനിമ കണ്ട് വിലയിരുത്താനും വിഷ്ണു ശ്രീ പറഞ്ഞു. സിനിമ കണ്ട സംവിധായകനും ഛായാഗ്രഹകനും കൂടുതല്‍ ഒന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി, രവീണ രണ്ട് ദിവസം അഭിനയിച്ചും കഴിഞ്ഞു. അതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. രണ്ടാഴ്ചയ്ക്കകം സ്ഥിതിഗതികള്‍ മാറിയാല്‍ ഷൂട്ടിങ് പുനരാരംഭിയ്ക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി 20 ദിവസത്തെ ഡേറ്റാണ് രവീണ നല്‍കിയിരിയ്ക്കുന്നത്.
കുക്കര്‍ അമ്മയുടെ മകള്‍ വിശാല്‍ ചിത്രത്തില്‍, രവീണ രവിയെ മലയാളികള്‍ക്കും കേട്ടറിയാം!!
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: