
മലയാളികള്‍ ഏറ്റെടുത്ത സിനിമയാണ് മുപ്പത് വർഷങ്ങള്‍ക്ക് മുമ്പിറങ്ങിയ 'ഇൻ ഹരിഹര്‍ നഗര്‍' എന്ന ചിത്രം. സിദ്ധിക്ക് ലാൽ ഒരുക്കിയ ചിത്രം ഇപ്പോഴും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ രസകരമായ രംഗമാണ് ഫിലോമിന അവതരിപ്പിക്കുന്ന സേതുമാധവാമ്മ എന്ന കഥാപാത്രം നോവൽ വായിച്ചിരിക്കുന്ന രംഗം. ‘ബ്രഹ്മദത്തന്‍ നോക്കി നില്‍ക്കേ ഉടല് നിറയെ കൈകളുള്ള ഭീകര സത്വമായി ’....എന്ന് വായിക്കുന്നതും ജനലിലൂടെ പോകുന്നൊരു രൂപം കണ്ട് അലറി വിളിക്കുന്നതുമാണ് രംഗത്തിലുള്ളത്.
Also Read:
ഈ കോമഡി രംഗംത്തിലെ ബ്രഹ്മദത്തനേയും സുഭദ്രയേയും സങ്കൽപ്പത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് എത്തിച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം വീഡിയോ വൈറലായിരിക്കുകകയാണ്. ‘സുഭദ്ര’ എന്നാണ് ആനിമേഷന്‍ വീഡിയോയുടെ പേര്. സുഭദ്രയും ബ്രഹ്മദത്തനും 30 സെക്കൻഡുള്ള വീഡിയോയിലുണ്ട്. ഒപ്പം ഒടുവിൽ ഉടല് നിറയെ കൈകളുള്ള സുഭദ്രയുടെ രൂപവും. ജെബോനിയൻസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. അജു മോഹനാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
Also Read:
മുമ്പ് ഡോ.പശുപത്രിയിലെ കൽപ്പനയുടെ യുഡിസി കഥാപാത്രത്തേയും വെള്ളാനകളുടെ നാട്ടിലെ പപ്പുവിന്‍റെ കഥാപാത്രത്തേയും മണിച്ചിത്രത്താഴിലെ ഗംഗയേയുമൊക്കെ രസകരമായി ആനിമേഷൻ വീഡിയോ രൂപത്തിൽ അജു അവതരിപ്പിച്ചിട്ടുണ്ട്.
Also Watch :
ഇൻസ്റ്റഗ്രാമിൽ വൈറലായി ബ്രഹ്മദത്തനും സുഭദ്രയും! ശ്രദ്ധ നേടി ആനിമേഷൻ ചിത്രം
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: