'റൊമാൻ്റിക്ക് ട്രാക്കൊക്കെ ഭയങ്കര കോമഡിയായിരുന്നു, ഒന്നും അങ്ങട് ഗുണം പിടിക്കുന്നില്ലല്ലോ'; സൂര്യയെ പറ്റി രമ്യയും സായിയും!
ബിഗ്ബോസ് വീട്ടിൽ എല്ലാ മത്സരാർത്ഥികളും തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് എൺപത്തിയേഴാം ദിവസവും കടന്ന് മുന്നേറുന്നത്, ഓരോ മത്സരാർത്ഥികളും തമ്മിൽ അഗാധമായ സൌഹൃദവും വിദ്വേഷവുമൊക്കെയായാണ് ദിവസേന കൂടുന്നത്. ഇപ്പോഴിതാ വീട്ടിൽ ഇറക്കിയ റൊമാൻ്റിക്ക് ട്രാക്ക് ചീറ്റിപ്പോയെന്ന് പറയുകയാണ് സായി വിഷ്ണുവും രമ്യയും.
Also Read:
'ഒരിടയ്ക്ക് റൌമാൻ്റിക് ട്രാക്ക് വർക്കൌട്ടാക്കാനായി ഭയങ്കര ശ്രമമായിരുന്നു.അത് ഭയങ്കര കോമഡിയായിരുന്നു'വെന്ന് സായി പറഞ്ഞപ്പോൾ രമ്യ അഭിപ്രായപ്പെട്ടത് 'അതുകൊണ്ടെന്താ കൊറെ നാൾ പിടിച്ച് നിന്നില്ലേ' എന്നായിരുന്നു.
'പക്ഷേ ഒന്നും നടന്നില്ലല്ലോ' എന്ന് സായി പറഞ്ഞു.ഇതോടൊപ്പം അഡോണി - എയ്ഞ്ചൽ പ്രണയവും സായി ഓർമ്മപ്പെടുത്തി. ഇതിനോട് പുച്ഛിക്കുന്ന ചിരിയിൽ ഒതുക്കുന്ന മറുപടി പറയുകയായിരുന്നു രമ്യ. അതില്ലായിരുന്നെങ്കിൽ ആ കൊച്ച് മര്യാദയ്ക്ക് നിന്ന് പോയേനേയെന്നും രമ്യ പറഞ്ഞു.'ഒന്നും അങ്ങ്ട് വർക്ക്ഔട്ടാവണില്ലല്ലോ ഗുണം പിടിക്കുന്നില്ലല്ലോന്നാ' എന്നായിരുന്നു സായി നൽകിയ മറുപടി. സൂര്യയും മണിക്കുട്ടനും പോലെയാണ്, ഋതുവും റംസാനുമെന്നും സായി കൂട്ടിത്തേർത്തു.
Also Read:
രമ്യ പറഞ്ഞത് ഇങ്ങനെ: 'സൂര്യ ചോദിച്ചത് കറക്ടാ, റംസാൻ എന്നെയും സൂര്യയെയും ചേച്ചി എന്ന് വിളിക്കുകയും ഋതുവിനെ പേര് വിളിക്കുകയും ചെയ്യുന്നതെന്താണ്?, ഞാനും ഋതുവും ഒരേ പ്രായം. സൂര്യ മൂത്തതാണ്'
സായി: 'അവരെന്നോട് പറഞ്ഞിട്ടുണ്ട്. അവർ ഫ്രണ്ടല്ല, സ്പെഷ്യൽ ഫ്രണ്ട്ഷിപ്പാണെന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്'
രമ്യ: 'അങ്ങനെയെങ്കിൽ നമ്മളെയും പേര് വിളിച്ചൂടേ'
സായി: 'അതേ കോമഡിയാ കാര്യങ്ങൾ, ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല, റംസാന് പുറത്ത് റിലേഷനുണ്ട്'
അതൊന്നും താൻ ഗൌനിക്കുന്നേയില്ല എന്ന രീതിയിലായിരുന്നു രമ്യ പ്രതികരിച്ചത്.
'റൊമാൻ്റിക്ക് ട്രാക്കൊക്കെ ഭയങ്കര കോമഡിയായിരുന്നു, ഒന്നും അങ്ങട് ഗുണം പിടിക്കുന്നില്ലല്ലോ'; സൂര്യയെ പറ്റി രമ്യയും സായിയും!
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: