സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയറാം ചിത്രമാണ് തൂവല്‍ക്കൊട്ടാരം. കുടുംബ ബന്ധത്തെയും ആത്മബന്ധത്തെയും കുറിച്ചും അതിനിടയില്‍ പെട്ടു പോവുന്ന ഒരു പ്രണയവുമാണ് സിനിമയുടെ കഥ. സുകന്യയും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഒടുവില്‍ ഉണ്ണി കൃഷ്ണന്‍, ദിലീപ്, മുരളി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധേയമാണ്. ജോണ്‍സണ്‍ മാഷിന്റേതാണ് സഗീതം. 96 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു
ഇന്ന് സ്‌നേഹം എന്ന സിനിമ കാണുമ്പോള്‍, പണ്ട് പണ്ട് ഇങ്ങനെയൊക്കെയുള്ള ആളുകളും സ്‌നേഹ ബന്ധങ്ങളും ഇവിടെ, കേരളത്തില്‍ ഉണ്ടായിരുന്നു എന്ന ഓര്‍പ്പെടുത്തലാണ്. അത്രയേറെ തന്മയത്വത്തോടെ അവതരിപ്പിച്ച സിനിമയില്‍ കഥാപാത്രമായി ജീവിയ്ക്കുകയാണ് ജയറാം. ടിഎ റസാഖിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം 1998 ല്‍ ആണ് റിലീസ് ചെയ്തത്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ സംഗീതവും സിനിമ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ്.
അഞ്ച് സഹോദരിമാര്‍ക്കുള്ള ഒരേ ഒരു സഹോദരനാണ് ദീപു (ജയറാം). അവരുടെ കുട്ടികളെ നോക്കാനും ഗാസ് സിലിണ്ടര്‍ മാറ്റാനും സാധനങ്ങള്‍ വാങ്ങാനും എല്ലാം ദീപു തന്നെ വേണം. അങ്ങനെ കല്യാണത്തിന്റെ സമയമായപ്പോള്‍ സഹോദരിമാരെല്ലാം ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ തേടിപ്പിടിച്ച് വിവാഹം കഴിപ്പിയ്ക്കും. എന്നാല്‍ പ്രിയയുമായുള്ള (സംയുക്ത വര്‍മ) വിവാഹ ശേഷം ഹണിമൂണിന് പോയപ്പോഴാണ് ആ സത്യം ദീപു തിരിച്ചറിയുന്നത്. പ്രിയ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ഹരികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു.
അഭിനയ പ്രാധാന്യമുള്ള മികച്ച ഒരുപാട് സിനിമകളും ജയറാമിന് കരിയറില്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് 2001 ല്‍ റിലീസ് ചെയ്ത തീര്‍ത്ഥാടനം എന്ന ചിത്രം. എംടി വാസുദേവന്റെ തിരക്കഥയില്‍ ജി ആര്‍ കണ്ണനാണ് സിനിമ സംവിധാനം ചെയ്തത്. സുഹാസിനിയാണ് ചിത്ത്രതിലെ കേന്ദ്ര നായിക വേഷത്തിലെത്തിയത്.
രക്ത ബന്ധം മാത്രമല്ല, കര്‍മ ബന്ധം കൊണ്ടും സ്‌നേഹം നിലനില്‍ക്കും എന്ന് കാണിച്ച് തന്നെ സത്യന്‍ അന്തിക്കാട് - ജയറാം കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് മനസ്സിനക്കരെ. കൊച്ചു ത്രേസ്യ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആദ്യകാല നടി ഷീല തിരിച്ചെത്തിയ ചിത്രമായും തെന്നിന്ത്യന്‍ സൂപ്പര്‍ ലേഡി നയന്‍താരയുടെ ആദ്യ ചിത്രമായും അടയാളപ്പെടുത്തപ്പെടുന്നു. അതിനൊക്കെ അപ്പുറം അഭിനയിക്കുകയാണെന്ന് തോന്നാത്തവിധം, റെജിയെന്ന കഥാപാത്രമായി മാറിയ ജയറാം തന്നെയാണ് സിനിമയുടെ വിജയം.
ഒന്നിലധികം സിനിമകളില്‍ ജയറാം അനാഥനായി അഭിനയിച്ചിട്ടുണ്ട്. അത്തരത്തില്‍ വേദനിപ്പിച്ച ഒരു അനാത്ഥവത്തിന്റെ കഥയാണ് ഉത്തമന്‍ എന്ന ചിത്രത്തില്‍ പറയുന്നത്. തന്നെ കുടുംബാഗമായി കണ്ട അമ്മയുടെ മകന്‍ ചെയ്ത കൊലപാതക കുറ്റം സ്വയം ഏറ്റെടുക്കുന്ന ഉത്തമന്റെ നിഷ്‌കളങ്കതയും, മുഖഭാവങ്ങളും സിനിമാസ്വദകരിലേക്ക് ആഴ്ന്നിറങ്ങും വിധമുള്ളതാണ്. സിദ്ധിഖ്, കവിയൂര്‍ പൊന്നമ്മ, സിന്ദു മേനോന്‍, സംഗീത കൃഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജയറാമിന് ശക്തമായ ഒരു തിരിച്ച് വരവ് കൊടുത്ത ചിത്രമാണ് 2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രം. അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചതാണ്. അപ്പോഴേക്കും കുടുംബ സിനിമകള്‍ മലയാള സിനിമാ ലോകത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നു. വെറുതെ ഒരു ഭാര്യ എന്ന സിനിമ കുടുംബ ചിത്രങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഗോപികയാണ് ചിത്രത്തിലെ നായികയായി എത്തിയത്.
എല്ലാ കാലത്തും ജയറാമിനെ തുണച്ചത് കുടുംബ ചിത്രങ്ങള്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ച ചിത്രമാണ് സ്വപ്‌ന സഞ്ചാരി. ജീവിതത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ നിന്നും താഴെ വീഴുന്ന അജയചന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത സിനിമയില്‍ സംവൃത സുനിലാണ് നായികയായി എത്തിയത്. ഇന്നസെന്റ്, അനു ഇമ്മാനുവല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തി.
സത്യന്‍ അന്തിക്കാട് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കഥ തുടരുന്നു. ഒരു സ്ത്രീപക്ഷ ചിത്രമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്നില്ല എങ്കിലും പെണ്ണിന്റെ ചെറുത്ത് നില്‍പ്പിന്റെ കഥ തന്നെയാണ് കഥ തുടരുന്നു എന്ന സിനിമ. ശക്തമായ പിന്തുണ നല്‍കുന്ന നിഷ്‌കളങ്ക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. മംമ്ത മോഹന്‍ദാസ്, ആസിഫ് അലി, ഇന്നസെന്റ്, മാമൂക്കോയ, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി ആക്ഷന്‍ ഹീറോ സുരേഷ് ഗോപി എന്നിവര്‍ക്കിടയില്‍ ജനപ്രിയ താരം ജയറാം എന്നും കൂടെ പറഞ്ഞ് നടന്നിരുന്ന തൊണ്ണൂറുകളുടെ കാലം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. ജയറാം എന്ന നടനെ വളര്‍ത്തിയത് കുടുംബ പ്രേക്ഷകരാണ്. എല്ലാവരും ആക്ഷനും മാസും ക്ലാസും തേടിപ്പോയപ്പോള്‍ ജയറാം കുടുംബ ബന്ധങ്ങളിലേക്ക് ഇറങ്ങുന്ന കഥാപാത്രങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. അതുകൊണ്ട് തന്നെ ജനപ്രിയ നടനാവുകയും ചെയ്തു.1988 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാ ലോകത്തേക്ക് കടന്നത്. തുടര്‍ന്നിങ്ങോട്ട് സഹതാര വേഷങ്ങളിലൂടെ നായകനായി ഉയര്‍ന്ന ജയറാം മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമെല്ലാം വിജയം നേടി. കമല്‍ ഹസന്റെ ഉറ്റ സുഹൃത്ത് എന്ന ലേബലില്‍ തമിഴകത്ത് അറിയപ്പെടുന്ന ജയറാം, മിമിക്രി വേദികളില്‍ നിന്ന് മലയാളത്തിന് ലഭിച്ച മറ്റൊരു മണി മുത്താണ്. സിനിമയില്‍ 33 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജയറാമിന്റെ കരിയറിലെ ചില പ്രധാന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...Also Read: 'അപരന്‍' സുപരിചിതനായിട്ട് 33 വര്‍ഷം; ആദ്യ സിനിമയുടെ ഓര്‍മ്മകളുമായി ജയറാം
No comments: