കുറച്ച് നേരം ഞാനൊന്ന് കുശുമ്പ് പറയട്ടേടാ! 'ഓപ്പറേഷൻ ജാവ'യിലെ 'തഗ്ഗ് അമ്മച്ചി' സ്മിനു സിജോയുടെ വിശേഷങ്ങള്‍

അടുത്തിടെ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ, നായാട്ട്, പ്രീസ്റ്റ്, Tസുനാമി, യുവം തുടങ്ങി ഒട്ടുമിക്ക സിനിമകളിലും ചെറിയ കഥാപാത്രമായിി സജീവ സാന്നിദ്ധ്യമായിരുന്നു ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ സ്മിനു സിജോ. ഓപ്പറേഷൻ ജാവയിൽ ബാലു വര്‍ഗ്ഗീസ് അഭിനയിച്ച ആന്‍റണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്‍റെ അമ്മവേഷമാണ് ഇക്കൂട്ടത്തിൽ ഏറെ മികച്ചു നിന്നത്. 2016-ൽ സിനിമാലോകത്തെത്തിയ സ്മിനു ഇതിനകം പത്തോളം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.

ചങ്ങാനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് സ്മിനു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കായികരംഗത്ത് സജീവമായിരുന്നെങ്കിൽ വീട്ടമ്മയായശേഷം സിനിമാരംഗത്ത് സജീവമായിരിക്കുകയാണ് സ്മിനു. സുഹൃത്ത് ഷാന്‍റിയാണ് സ്മിനുവിന്‍റെ സിനിമാപ്രവേശത്തിന് ചുക്കാൻ പിടിച്ചത്. അവര്‍ വഴി സ്കൂള്‍ ബസ് എന്ന സിനിമയിലേക്കാണ് സ്മിനു ആദ്യമെത്തിയത്.

സ്കൂള്‍ കാലയളവിൽ കേരള ജൂനിയർ ഹാൻഡ് ബോള്‍ ടീമംഗമായിരുന്നു സ്മിനു. അതോടൊപ്പം ജാവലിൻ ത്രോയും ഷോട്ടപുട്ടിലുമൊക്കെ പങ്കെടുത്തിരുന്നു. മൈക്ക് കണ്ടാൽ പോലും കൈകാൽ വിറയ്ക്കുന്നയാളായിരുന്നുവെന്ന് സ്മിനു വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. പേടിയോടെയാണ് സിനിമയിലേക്കെത്തിയതെന്ന് താരം പറഞ്ഞിരിക്കുകയാണ്.

Also Read: 'ഗംഭീരമായ തുടക്കം, അസൂയയോടെ അടുത്തതിനായി കാത്തിരിക്കുന്നു!!'; തരുൺ മൂർത്തിയെയും കൂട്ടരെയും അഭിനന്ദിച്ച് മിഥുൻ!!

ഭര്‍ത്താവ് സിജോ ബിസിനസുകാരനാണ്. മകൻ സിബിൻ ഡിഗ്രി കഴിഞു. മകള്‍ സാന്ദ്ര സ്കൂളിൽ പഠിക്കുകയാണ്. സ്കൂള്‍ ബസിന് ശേഷം ഞാൻ പ്രകാശനിൽ അഭിനയിച്ചു. അതിനു പിന്നാലെ കെട്ട്യോളാണ് എന്‍റെ മാലാഖയിൽ ശ്രദ്ധേയ വേഷം ചെയ്തു. സ്മിനുവിന്‍റെ മകള്‍ സാന്ദ്രയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഓപ്പറേഷൻ ജാവയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണിപ്പോള്‍ സ്മിനു. സംവിധായകൻ മാത്യു തോമസ് വഴിയാണ് കെട്ട്യോളാണ് മാലാഖയിലും ജാവയിലും സ്മിനുവിന് അവസരം ലഭിച്ചത്. ജാവയിൽ തഗ് ഡയലോഗുകളും ചിത്രത്തിൽ സ്മിനുവിനുണ്ടായിരുന്നു. ചിത്രം ഒടിടി റിലീസ് ചെയ്തതോടെ ഈ തഗ് ഡയലോഗുകൾ ഇൻസ്റ്റ റീൽസിലും വൈറലായിട്ടുണ്ട്. തഗ് അമ്മിച്ചിയായിരിക്കുകയാണിപ്പോൾ സ്മിനു. നായാട്ടിൽ പ്രധാന കഥാപാത്രമായ ജോജുവിന്‍റെ ഭാര്യ വേഷത്തിലായിരുന്നു. മധുരം, മെമ്പർ രമേശൻ ഒമ്പതാം വാര്‍ഡ്, ഭ്രമം തുടങ്ങി ഇറങ്ങാനിരിക്കുന്ന നിരവധി സിനിമകളിലും സ്മിനു അഭിനയിച്ചിട്ടുണ്ട്.

Also Read: മൈക്കിൾ പാസ്കലായി ഞെട്ടിച്ച പെരുമ്പാവൂര്‍കാരൻ; ശരത് തേനുമൂലയുടെ വിശേഷങ്ങൾ

അടുത്തിടെ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ, നായാട്ട്, പ്രീസ്റ്റ്, Tസുനാമി, യുവം തുടങ്ങി ഒട്ടുമിക്ക സിനിമകളിലും ചെറിയ കഥാപാത്രമായിി സജീവ സാന്നിദ്ധ്യമായിരുന്നു ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ സ്മിനു സിജോ. ഓപ്പറേഷൻ ജാവയിൽ ബാലു വര്‍ഗ്ഗീസ് അഭിനയിച്ച ആന്‍റണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്‍റെ അമ്മവേഷമാണ് ഇക്കൂട്ടത്തിൽ ഏറെ മികച്ചു നിന്നത്. 2016-ൽ സിനിമാലോകത്തെത്തിയ സ്മിനു ഇതിനകം പത്തോളം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
കുറച്ച് നേരം ഞാനൊന്ന് കുശുമ്പ് പറയട്ടേടാ! 'ഓപ്പറേഷൻ ജാവ'യിലെ 'തഗ്ഗ് അമ്മച്ചി' സ്മിനു സിജോയുടെ വിശേഷങ്ങള്‍ കുറച്ച് നേരം ഞാനൊന്ന് കുശുമ്പ് പറയട്ടേടാ! 'ഓപ്പറേഷൻ ജാവ'യിലെ 'തഗ്ഗ് അമ്മച്ചി' സ്മിനു സിജോയുടെ വിശേഷങ്ങള്‍ Reviewed by Sachin Biju on May 19, 2021 Rating: 5

No comments:

Powered by Blogger.