സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ തീരുമാനം പുനർ വിചിന്തനം ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കന്മാരുടെ ട്വീറ്റ് നിര
സോഷ്യൽ മീഡിയ ഉപേക്ഷിക്കുവാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നിമിഷണേരം കൊണ്ട് ഇന്ത്യൻ ജനതയെ ഇളക്കി മറിച്ചിരിക്കുകയാണ് . ട്വീറ്റിന് മറു ട്വീറ്റുകളുമായി രാഷ്ട്രീയഭേദമില്ലാതെ നേതാക്കൾ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയാണ് . ബിജെപി ദേശീയ വക്താവ് നൂപൂർ ശർമ്മയാണ് ആദ്യമായി ട്വീറ്റിന് പ്രതികരണവുമായെത്തിയത് .
പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയ ഉപേക്ഷിച്ചാൽ അത് സമൂഹ്യമാധ്യ മത്തിനാകെയും സാധാരണക്കാർക്കും വലിയ നഷ്ടമാകുമെന്ന് ഗൌരവ് ഭാട്ടിയ അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിനായി സോഷ്യൽ മീഡിയ ഇത്രയേറെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരേ ഒരാൾ പ്രധാനമന്ത്രി മോദിയാണെന്ന് ഭാട്ടിയ തന്റെ ട്വീറ്റിൽ വ്യക്തമാക്കി
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ അദ്ദേഹത്തിന് 53.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനു 44 ദശലക്ഷത്തിലധികം ആളുകളുടെ ലൈ ക്ക് ആണുള്ളത് . പ്രധാനമന്ത്രിക്ക് ഇൻസ്റ്റാഗ്രാമിൽ 35.2 ദശലക്ഷം ഫോളോവേഴ്‌സും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലധികം വരിക്കാരുമുണ്ട്.
സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ തീരുമാനം പുനർ വിചിന്തനം ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കന്മാരുടെ ട്വീറ്റ് നിര
Reviewed by Sachin Biju
on
March 03, 2020
Rating:

No comments: