ഡ്രൈവിംഗ് ലൈസന്‍സ് നിരസിച്ചത് തന്നെയാണ് ; ഇനി ഞാന്‍ മമ്മൂക്കയെ വച്ച് സിനിമ ചെയ്യണമെങ്കില്‍... നയം വ്യക്തമാക്കി സച്ചി
ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജിന് പകരം ആലോചിച്ചിരുന്നത് നടന്‍ മമ്മൂട്ടിയെ. എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ പൃഥ്വി നായകനായി. ചിത്രം വന്‍ വിജയമായി. ഇപ്പോഴിതാ മമ്മൂട്ടി പിന്മാറിയതിനെ കുറിച്ച് സച്ചി പറയുന്നതിങ്ങനെയാണ്...
ഡ്രൈവിംഗ് ലൈസന്‍സിന്റെ തുടക്കത്തില്‍ ആലോചിച്ചിരുന്നത് മമ്മൂക്കയെ ആണ്. കാരണം, ഡ്രൈവിംഗ് ക്രേസി ആയിട്ടുള്ള നടന്‍, സൂപ്പര്‍ സ്റ്റാര്‍ എന്നിങ്ങനെയൊക്കെയുള്ള ഘടകങ്ങളുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് അവസാന ഭാഗത്തുണ്ടായ ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ 100 ശതമാനം ശരിയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മറന്ന് എല്ലാവരും മമ്മൂക്കയുടെ പിറകെ പോകും. അങ്ങനെ കഥാപാത്രം മുങ്ങി പോവുകയും നടന്‍ ഉയര്‍ന്നു വരികയും ചെയ്യും. അവിടെ മമ്മൂട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ അതിനു വേണ്ടി ഇത്രയും സ്ട്രഗിള്‍ ചെയ്യുന്നു എന്നുവരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വിശ്വാസയോഗ്യമാകില്ല. അതുകൊണ്ടാണ് ഇതിനിങ്ങനെ ഒരു കുഴപ്പമുണ്ടെന്ന് മമ്മൂക്ക പറഞ്ഞത്.മമ്മൂക്കയെ വച്ച് സിനിമ ചെയ്യണമെന്ന് ഉറപ്പായും എനിക്ക് ആഗ്രഹമുണ്ട്. അത്രയധികം നമ്മളെ സ്വാധീനിച്ച നടന്‍, അത് മോഹന്‍ലാല്‍ ആയാലും. അങ്ങനെയുള്ളവരെ വച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്മായ ഒന്നുവേണം. അവര്‍ രണ്ടുപേരും ചെയ്യാത്ത കഥാപാത്രങ്ങള്‍ ഇല്ലെങ്കിലും വ്യത്യസ്തമായ കഥാപരിസരമെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്', സച്ചി വ്യക്തമാക്കുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് നിരസിച്ചത് തന്നെയാണ് ; ഇനി ഞാന്‍ മമ്മൂക്കയെ വച്ച് സിനിമ ചെയ്യണമെങ്കില്‍... നയം വ്യക്തമാക്കി സച്ചി
Reviewed by Sachin Biju
on
March 03, 2020
Rating:

No comments: