”ടംബിൾ‌വീഡ്… ഇന്ന് ഒരു പുസ്തകവും വിറ്റില്ല” ബുക്ക് സ്റ്റോർ ഉടമയുടെ ട്വിറ്റർ വൈറലായി; പിന്നെ സംഭവിച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു

100 വർഷം പഴക്കമുള്ള ഷോപ്പിലെ വിൽപ്പന ഒരു ട്വീറ്റിലൂടെ സജീവമാകുമെന്ന് ട്വീറ്റ് ചെയ്ത വ്യക്തി പോലും കരുതിക്കാണില്ല. എന്നാൽ യുകെയിലെ ഒരു ബുക്ക് സ്റ്റോർ ഉടമക്ക് തന്റെ ഷോപ്പിലെ വിൽപ്പന വർദ്ധിച്ചത് ഒരു ട്വീറ്റ് കൊണ്ടായിരുന്നു.

ഒരു ശൂന്യമായ പീറ്റേഴ്‌സ്‌ഫീൽഡ് ബുക്ക്‌ഷോപ്പിന്റെ ചിത്രം ഒരു ജീവനക്കാരൻ തന്റെ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു. ”ടംബിൾ‌വീഡ്… ഇന്ന് ഒരു പുസ്തകവും വിറ്റില്ല…” എന്നൊരു അടിക്കുറിപ്പ് കൂടി ചിത്രത്തിനൊപ്പം ചേർത്തപ്പോൾ ബ്രിട്ടൻ എഴുത്തുകാരനായ നീൽ ഗൈമന്‍‍ ഉൾപ്പടെ ഇത് റീട്വീറ്റ് ചെയ്തു. അതോടുകൂടി പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

8000-ലധികം റീട്വീറ്റുകളും 16,000 ലൈക്കുകളും ലഭിച്ച ട്വീറ്റിനെത്തുടർന്ന് ആളുകൾ ബുക്ക് സ്റ്റോറിലെത്തി ഓർഡറുകൾ നൽകിയതോടെ വിൽപ്പന വർദ്ധിച്ചു.


Petersfield Bookshop
@The_PBS
 ...Tumbleweed...

Not a single book sold today...

£0.00...

We think think this maybe the first time ever...

We know its miserable out but if you'd like to help us out please find our Abebooks offering below, all at 25% off at the moment....

“ഞാൻ ഈ വ്യവസായത്തിൽ വിശ്വസിക്കുന്നു, പക്ഷേ ഓൺലൈൻ ഓർ‌ഡറിംഗും ആമസോണും ഞങ്ങളെ വല്ലാതെ ബാധിച്ചു.സ്റ്റോക്ക് കെട്ടികിടക്കുന്നതിനെ തുടർന്ന് എനിക്ക് എന്റെ ഫ്ലാറ്റ് വിൽക്കേണ്ടിവന്നു. മിക്ക സായാഹ്നങ്ങളും കടയിലെ ഒരു ക്യാമ്പ് ബെഡിൽ കിടക്കുന്നു. ഭാവിയെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം വലിയ പദ്ധതികളുണ്ട്. എങ്ങനെ വികസിപ്പിക്കാം, എങ്ങനെ വളരണം, ഞങ്ങൾ ആദ്യം അവിടെയെത്തേണ്ടതുണ്ട്. ” അപ്രതീക്ഷിത പ്രതികരണത്തെക്കുറിച്ച് സംസാരിച്ച ബുക്ക് സ്റ്റോർ മാനേജിംഗ് ഡയറക്ടർ ജോൺ വെസ്റ്റ്വുഡ് ബിബിസി ന്യൂസിനോട് പറഞ്ഞു.
”ടംബിൾ‌വീഡ്… ഇന്ന് ഒരു പുസ്തകവും വിറ്റില്ല” ബുക്ക് സ്റ്റോർ ഉടമയുടെ ട്വിറ്റർ വൈറലായി; പിന്നെ സംഭവിച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു ”ടംബിൾ‌വീഡ്… ഇന്ന് ഒരു പുസ്തകവും വിറ്റില്ല” ബുക്ക് സ്റ്റോർ ഉടമയുടെ ട്വിറ്റർ വൈറലായി; പിന്നെ സംഭവിച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു Reviewed by Sachin Biju on March 04, 2020 Rating: 5

No comments:

Powered by Blogger.