തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ മലയാള സിനിമയിലും സജീവമായിരിക്കുകയാണ്. മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, താന്‍ ശരീരഭാരം കുറച്ചതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കല്യാണി.
'ഞാന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് ഞാന്‍ തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്.' ഒരു അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.
അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ റിലീസ് ചെയ്ത പുതി ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തില്‍ കല്യാണിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഹൃദയമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം.
നടിയാകാന്‍ വേണ്ടിയല്ല തടി കുറച്ചത് ; കല്യാണി പ്രിയദര്‍ശന്‍
Reviewed by Sachin Biju
on
March 02, 2020
Rating:

No comments: