തിയേറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ് കൈതി. കാര്‍ത്തി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്തു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. അജയ് ദേവ്ഗണാകും ഹിന്ദിയില്‍ കാര്‍ത്തിയുടെ റോളിലെത്തുക. അജയ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് കൈതിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. ബോളിവുഡ് റീമേക്ക് വരുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടിരുന്നില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വരുമെന്നാണ് കരുതുന്നത്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.
കൈതിയുടെ ഹിന്ദി റീമേക്ക് ; നായകന്‍ അജയ് ദേവ്ഗണ്‍
Reviewed by Sachin Biju
on
March 02, 2020
Rating:

No comments: