"കുറുമ്പായ് എൻ ഉയിരെ നീ വാ വാ..." 2022 ൽ അമ്മമാരായ നായികമാരും അവരുടെ പൊന്നോമനകളും, വെൽക്കം ബേബീസ്!!!

https://ifttt.com/images/no_image_card.pngതാര മക്കൾക്ക് ആരാധക വൃന്ദത്തിൻ്റെ സ്വീകര്യത എക്കാലവും വലുതാണ്. ഇന്നു ജീവിതത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ ഫാൻ‍സിനെ അറിയിക്കുന്നതിൽ വലിയ താലപര്യം സെലിബ്രിറ്റികളും നൽകാറുണ്ട്. തങ്ങളുടെ സ്വകാര്യതകൾ പോലും സമൂഹത്തിനു സന്ദേശം നൽകുന്നതിലേക്കു അവർ മാതൃകകളാക്കുന്നു. ഒരു സമയംവരെ ഗർഭകാലത്ത് താരങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നതായിരുന്നു പ്രവണത. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വരവോടെയാണ് ഗർഭധാരണ സമ്പ്രദായം പോലും മാറിത്തുടങ്ങിയത്. സെലിബ്രെറ്റികൾ അവരുടെ അനുഭവങ്ങൾ അഭിമാനത്തോടെ പങ്കുവെക്കാൻ മുന്നോട്ടുവന്നു. മറ്റേണിറ്റി ഫോട്ടോഷൂട്ടും ബേബി ബമ്പിനെ സ്റ്റൈലിൽ പ്രകടിപ്പിക്കാനും പ്രെഗ്നൻസി, പോസ്റ്റ് പ്രെഗ്നനൻസി കാലഘഘട്ടത്തെപ്പറ്റി പോസിറ്റീവ് ചിന്ത പകരാനും ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ അനുഭവങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇന്ന് മാതൃത്വം സ്വീകരിക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ പോലും ലോകമെമ്പാടും ട്രെൻഡായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ താരമക്കളുടെ വളർ‍ച്ചാ കാലഘട്ടങ്ങളിലെ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുണ്ട്. ഒരു താരത്തിൻ്റെ കുട്ടിയുടെ ജനനം, പേര്, ജന്മദിന വാർഷികം, സ്കൂളിലെ പ്രവേശനം, അഭിനയ പ്രവേശനം, അക്കാഡമിക് നേട്ടങ്ങൾ, പ്രണയം, വിവാഹം തുടങ്ങി ജീവിതത്തിലെ പുതിയ ഓരോ കാൽവെപ്പും ആരാധകർ സസൂഷ്മം നിരീഷിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്നു. ഇതു പലപ്പോഴും പ്രതിഭയ്ക്കപ്പുറം നേട്ടങ്ങളും സ്വീകാര്യതയും താര മക്കൾക്ക് ലഭിക്കുന്നതിനു കാരണമാകുമെന്നതും സത്യം. 2022 നെ സംബന്ധിച്ചിടത്തോളം ഒരുപിടി ഇന്ത്യൻ നായികമാരാണ് അമ്മമാരായിരിക്കുന്നത്. അത്തരത്തിൽ മതൃത്വത്തിൻ്റെ നറുതേനിൽ വാൽസല്യം നിറച്ച് 2022 ൽ അമ്മമാരായതിൻ്റെ നിറവിലെത്തിയ നായികമാരുടെ വിശേഷങ്ങളിലേക്ക്...Also Read: വിശാലിൻ്റെയും ഗായത്രിയുടെയും പ്രണയ കഥയ്ക്ക് റഫറൻസുണ്ടായിരുന്നില്ല; 'ഫോർ ഇയേഴ്സി'ൽ പറയുന്നത് ഈ കാലത്തെ ലൗവ് സ്റ്റോറി: രഞ്ജിത്ത് ശങ്കർ
"കുറുമ്പായ് എൻ ഉയിരെ നീ വാ വാ..." 2022 ൽ അമ്മമാരായ നായികമാരും അവരുടെ പൊന്നോമനകളും, വെൽക്കം ബേബീസ്!!! "കുറുമ്പായ് എൻ ഉയിരെ നീ വാ വാ..." 2022 ൽ അമ്മമാരായ നായികമാരും അവരുടെ പൊന്നോമനകളും, വെൽക്കം ബേബീസ്!!! Reviewed by Sachin Biju on November 24, 2022 Rating: 5

No comments:

Powered by Blogger.