വിജയ്ക്കൊപ്പം അന്ന് ഡാന്‍സ് കളിക്കുമ്പോള്‍ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു; മാളവികയുടെ വെളിപ്പെടുത്തല്‍
1999 ല്‍ തല അജിത്തിനൊപ്പം 'ഉണ്ണൈ തേടി' എന്ന ചിത്രത്തിലൂടെ സ്വപ്ന തുല്യമായ ഒരു അരങ്ങേറ്റം നടത്തിയ നടിയാണ് മാളവിക. പിന്നീട് തമിഴില്‍ രജനികാന്ത്, കമല്‍ ഹസന്, വിജയ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം സ്ക്രീന്‍ പങ്കിട്ടു. റോജ വാനം, വെട്രി കൊടി കാട്ര്, പേരഴകന്‍, വസൂല്‍ രാജ എംബിബിഎസ്, ചന്ദ്രമുഖ തുടങ്ങിയ ചിത്രങ്ങളിലെ മാളവികയുടെ വേഷമെല്ലാം ശ്രദ്ധേയമായിരുന്നു.
ഒറ്റ ഗാനരംഗത്തിലൂടെ പോലും ആരാധകരുടെ മനസ്സ് കീഴടക്കാനുള്ള കഴിവും മാളവികയ്ക്കുണ്ട്. അതിന് തെളിവാണ് മിഷ്കിന് സംവിധാനം ചെയ്ത 'ചിത്തിരം പേസുതെടി' എന്ന ചിത്രത്തിലെ 'വാള മീനുക്കും...' എന്ന് തുടങ്ങുന്ന പാട്ട്. തമിഴകത്തിനപ്പുറവും ഈ ഗാനവും ഗാനരംഗവും ഹിറ്റായിരുന്നു.
Also Read:
2007 ല്‍ ബാംഗ്ലൂര്‍ ബേസ്ഡ് ബിസ്നസ്സുകാരനായ സുമേഷ് മേനോനുമായുള്ള വിവാഹ ശേഷവും സിനിമാഭിനയം തുടര്‍ന്ന മാളവിക ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് സിനിമയില്‍ നിന്നും അകന്ന് നിന്നത്. എന്നിരുന്നാലും ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന നടിയാണ് മാളവിക.
ഇന്ത്യ ഗ്ലിഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാളവിക തന്റെ കരിയറിലെ ചില മികച്ച അവസരങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. 'ചന്ദ്രമുഖി' എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പമുള്ള അഭിനയം വലിയ നേട്ടമാണെന്ന് നടി പറയുന്നു. അത്രയേറെ ഡൗണ്‍ ടു ഏര്‍ത്ത് ആണത്രെ രജനികാന്ത്. സ്വയം ഞാന്‍ മോശമാണെന്ന് പറയാനുള്ള ധൈര്യമുള്ള നടനാണ് അദ്ദേഹം. ഞാനൊരു മോശം നടനാണ്. അതുകൊണ്ട് സിനിമയില്‍ പിടിച്ചു നില്ക്കാന് ചില സ്റ്റൈലൊക്കെ വേണം എന്ന് രജനികാന്ത് പറഞ്ഞിരുന്നുവത്രെ.
Also Read:
കുരുവി എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പമുള്ള അഭിനയവും തനിയ്ക്ക് ലഭിച്ച വലിയ അവസരമായിരുന്നു എന്ന് മാളവിക പറയുന്നു. ഡാന്‍സിന്റെ കാര്യത്തില്‍ തമിഴകത്തെ ഹൃത്വിക് റോഷനാണ് വിജയ് സര്. അദ്ദേഹത്തിനൊപ്പം ഡാന്‍സ് കളിക്കാന്‍ അവസരം ലഭിയ്ക്കുക എന്നത് വലിയ കാര്യമായിരുന്നു. എന്നാല്‍ എനിക്ക് ആ അവസരം കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
കുരുവി എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം ആ ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് തന്നെ മോഡലിങ് ചെയ്യുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ മാത്രമേ അന്ന് കഴിഞ്ഞുള്ളൂ. കുരുവി എന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായിട്ട് പോലും എനിക്ക് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞില്ല- മാളിവിക പറഞ്ഞു
വിജയ്ക്കൊപ്പം അന്ന് ഡാന്‍സ് കളിക്കുമ്പോള്‍ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു; മാളവികയുടെ വെളിപ്പെടുത്തല്‍
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: