മകന്റെ ക്രെഡിറ്റിൽ ലഭിച്ച അഭിമാനം പറയാൻ അവൻ വിളിച്ചിരുന്നു; ആ അഭിമാനത്തിന്റെ പേരാണെടാ അച്ഛൻ! ഐസിനോട് ഷാൻ!
മലപ്പുറം സ്വദേശിയായ ഇപ്പോൾ ദുബായിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ഐസിൻ ഹാഷ് എന്ന എട്ടുവയസ്സുകാരൻ ബാലനാണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദുബായിലെ അന്താരാഷ്ട്ര പരസ്യമോഡൽ കൂടിയായ ഐസിന്‍ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ കുട്ടിക്കാലത്തേ താരമായി മാറിയ ഇസിന്‍ ഹാഷിന് ആദ്യ സിനിമയിൽ തന്നെ മികച്ച വേഷമാണ് ലഭിച്ചത്.
ഇപ്പോഴിതാ ഐസിനെ പറ്റി തിരക്കഥാകൃത്ത് കൂടിയായ ആർജെ ഷാൻ കുറിച്ചിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കിലൂടെയാണ് ഷാൻ തൻ്റെ അഭിപ്രായം കുറിച്ചിരിക്കുന്നത്. ഷാൻ്റെ വാക്കുകൾ ഇങ്ങനെയാണ്. 'ഡിയർ ഐസിൻ ഹാഷ്, ഐസീൻ .. നീ മനോഹരം ആയി ചെയ്തു !!! നിന്റെ അച്ഛന്റെ സിനിമ സ്വപ്‌നങ്ങൾ ഏറെ ഒക്കെ അറിയുന്ന അടുത്ത ചങ്ങാതിമാരിൽ ഒരാൾ ആണ് ഞാൻ. ഒരുമിച്ചു സിനിമയുടെ അറിവില്ലായ്മകൾ പങ്കുവെച്ചവർ.'
'സിനിമ. റേഡിയോയിൽ വർഷങ്ങളോളം ഞാനും നിന്റെ അച്ഛനും ഒരുമിച്ചു ജോലിചെയ്തു സിനിമ സ്വപ്‌നങ്ങൾ പങ്കുവെച്ചും , പൊട്ടാ കഥകൾ പറഞ്ഞും ചിലവഴിച്ചിട്ടുണ്ട് . അന്ന് നിന്റെ അച്ഛന്റെ കൂടെ ജോലി ചെയ്ത പലരും ഇന്ന് സിനിമയിൽ സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും ആണ്. കഥകൾക്കിടയിൽ ഒരിക്കൽ നിന്റെ അച്ഛൻ പറഞ്ഞു , “ഞാനും ഒരിക്കൽ സിനിമയിൽ എത്തുമെടാ” ! നിഴൽ എന്ന ചിത്രത്തിന് നീ അഭിനയിച്ചു തുടങ്ങുന്നതിനു തലേ ദിവസം നിന്റെ അച്ഛൻ വിളിച്ചിരുന്നു.'
'മകന്റെ ക്രെഡിറ്റിൽ ജീവിതത്തിൽ ആദ്യമായി സിനിമ സെറ്റിലെ പ്രൊഡക്ഷൻ ഫുഡ് കഴിക്കാൻ പോകുന്നു , എന്ന അഭിമാനം പറയാൻ . ആ അഭിമാനത്തിന്റെ പേരാണെടാ അച്ഛൻ ! സ്നേഹത്തോടെ ഷാൻ അങ്കിൾ'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ചൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണെന്നാണ് സോഷ്യൽമീഡിയയിലുള്‍പ്പെടെ പലരും സിനിമാഗ്രൂപ്പുകളിലും മറ്റും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റർ അപ്പു ഭട്ടതിരിയാണ് സിനിമയുടെ സംവിധായകൻ.
കഴിഞ്ഞ മാസം തീയേറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച 'നിഴൽ'. മെയ് 11നാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്. ചിത്രത്തിൽ നയൻതാര അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മകനായി അരങ്ങേറ്റം കുറിച്ച ഐസിൻ ഹാഷ് തൻ്രെ മിതത്വമാർന്ന പ്രകടനം കൊണ്ട് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൽ എട്ടുവയസ്സുകാരനായ നിഥിൻ എന്ന ഒരു കുട്ടി കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. നിഥിൻ പറയുന്ന കഥയ്ക്ക് പിന്നാലെയാണ് സിനിമ നീങ്ങുന്നത്. Also Read: സൂം കോൾ വഴി ഓഡിഷൻ, സർപ്രൈസ് ഗിഫ്റ്റുമായി നയന്‍താര! 'നിഴൽ' താരം ഐസിൻ ഹാഷിന്‍റെ വിശേഷങ്ങൾ
No comments: