'ആശുപത്രിയിൽ കിടക്കയില്ല, ശ്വസിക്കാന്‍ ഓക്‌സിജന്‍ ഇല്ല'; ജി.എസ്.ടി തരില്ലെന്ന് മീര ചോപ്ര

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതീവ രൂക്ഷമായി തുടരുകയാണ്. നിരവധി മരണങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ ഒരാഴ്ചയ്ക്കിടെ തന്‍റെ കുടുംബത്തിലെ രണ്ട് പേർ കൊവിഡ് മൂലം മരണപ്പെട്ട വിവരം അറിയിച്ചിരിക്കുകയാണ് നടി മീര ചോപ്ര. രാജ്യത്ത് മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ബന്ധുക്കള്‍ മരിച്ചതെന്നും തുറന്നടിച്ചിട്ടുണ്ട്ത. അതിനാൽ ജി.എസ്.ടി നല്‍കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി അറിയിച്ചിരിക്കുകയാണ്. Also Read: ഏപ്രിൽ 29നാണ് ട്വിറ്ററിൽ തന്‍റെ കസിൻ കൊവിഡ് ബാധിച്ച് മരിച്ചതായി ആദ്യം മീര ട്വീറ്റ് ചെയ്തിരുന്നത്. എന്‍റെ കസിൻ ബംഗളുരുവിൽ വെച്ച് മരിച്ചു. ഓക്സിജൻ കിട്ടാതെ വിഷമിക്കുകയായിരുന്നു, 24 മണിക്കൂറായിട്ടും അദ്ദേഹത്തിന് ഒരു ഐസിയു ബെഡ് കിട്ടിയില്ല. ശ്വസിക്കാൻ കഴിയാത്ത അവസ്ഥ എത്തിയപ്പോഴാണ് ഒരു ബെഡ് കിട്ടിയത്. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ ശ്വാസകോശം തകരാറിലായിരുന്നു. ഇത് കൊവിഡ് മരണമോ അതോ കൊലപാതകമോ, നമ്മുടെ രാജ്യത്ത് മതിയായ ചികിത്സയില്ലാത്തതിനാലാണ് അദ്ദേഹം മരിച്ചത്, സർക്കാര്‍ മൂലമാണ് ഈ മരണം എന്നായിരുന്നു മീര അന്ന് ട്വീറ്റ് ചെയ്തിരുന്നത്. മെയ് 5നാണ് മറ്റൊരു കസിൻ മരണപ്പെട്ടതായി കാണിച്ച് മീര അടുത്ത ട്വീറ്റ് പങ്കുവെച്ചത്. എന്‍റെ മറ്റൊരു കസിൻ കൂടി കൊവിഡ് മൂലം മരിച്ചിരിക്കുന്നു. ഒരാഴ്ചയ്ക്കിടെ എന്‍റെ കുടുംബത്തിൽ രണ്ട് കൊവിഡ് മരണങ്ങൾ. സത്യം പറഞ്ഞാൽ ഇത്രയും നിസ്സഹായതയും ഉപയോഗശൂന്യതയും ഒരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. കോപം പോലും മനസ്സിൽ നിന്ന് അപ്രത്യക്ഷമായി പോയി കാരണം മനസ്സും ശരീരവും അങ്ങനെയായി, ഇനിയും എത്ര ?? എന്നായിരുന്നു അന്ന് മീരയുടെ ട്വീറ്റ്. Also Read: ഇപ്പോഴിതാ വീണ്ടും മറ്റ് ട്വീറ്റുകളുമായി സർക്കാരിനെതിരെ എത്തിയിരിക്കുകുയാണ് മീര. അപ്രതീക്ഷിതമായി ഓക്‌സിജന്‍ നില കുറഞ്ഞതിനാലാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. എന്തൊരു അവസ്ഥയാണിത്. ഓക്‌സിജനില്ല, കൊവിഡ് രോഗികള്‍ക്ക് കിടക്കാന്‍ ആശുപത്രിയിൽ കിടക്കകളില്ല, മരുന്നില്ല. ഇതെല്ലാം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നില്ലേ, എന്നാല്‍ അവർ ഒന്നും ചെയ്യുന്നില്ല. എനിക്ക് ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്‌സിജനും കിടക്കാന്‍ കിടക്കയും ലഭിച്ചില്ലെങ്കില്‍ ഞാന്‍ 18 ശതമാനം ജി.എസ്.ടി അടക്കുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ധനമന്ത്രി നിർമ്മല സീതാരാമനേയും ടാഗ് ചെയ്ത് ട്വീറ്റ് പങ്കിട്ടിരിക്കുകയാണ് മീര ചോപ്ര. ഒപ്പം റീമൂവ് ജി.എസ്.ടി എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പമുണ്ട്. Also Watch :
ഏഴ് ദിവസത്തിനിടയിൽ കുടുംബത്തിലെ രണ്ട് പേരാണ് കൊവിഡ് വന്ന് ഓക്സിജൻ കിട്ടാത്തതു മൂലവും ഐസിയു കിടക്ക ലഭിക്കാത്തതുമൂലവും മരണപ്പെട്ടതെന്ന് കുറിച്ചുകൊണ്ടാണ് സർക്കാരിനെതിരെ നടി പ്രതികരിച്ചിരിക്കുന്നത്
'ആശുപത്രിയിൽ കിടക്കയില്ല, ശ്വസിക്കാന്‍ ഓക്‌സിജന്‍ ഇല്ല'; ജി.എസ്.ടി തരില്ലെന്ന് മീര ചോപ്ര 'ആശുപത്രിയിൽ കിടക്കയില്ല, ശ്വസിക്കാന്‍ ഓക്‌സിജന്‍ ഇല്ല'; ജി.എസ്.ടി തരില്ലെന്ന് മീര ചോപ്ര Reviewed by Sachin Biju on May 16, 2021 Rating: 5

No comments:

Powered by Blogger.