'തീവ്രവാദത്തെ അനുകൂലിക്കുന്ന മലയാളികളുടെ മനോഭാവത്തെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണ്': ജസ്ല മാടശ്ശേരി!
ബിഗ്ബോസ് മലയാളം സീസൺ 2ലൂടെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് . സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കാറുള്ള പോസ്റ്റുകളൊക്കെ വലിയ ശ്രദ്ധ ആകർഷിക്കാറുമുണ്ട്. ഇപ്പോഴിതാ ജസ്ല പങ്കുവെച്ച തീവ്രവാദവുമായി ബന്ധപ്പെട്ട് മലയാളി മനസുകളുടെ അവസ്ഥയെ കുറിച്ചുള്ള കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. തീവ്രവാദത്തെ അനുകൂലിക്കുന്ന മലയാളികളുടെ മനോഭാവത്തെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്ന് ജസ്ല ഓർമ്മിപ്പിക്കുന്നു
Also Read:
തൻ്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’ അയക്കുന്ന മറിയം ഫര്‍ഹത്ത് എന്ന അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജസ്ല മാടശ്ശേരി തൻ്റെ നിലപാട് പറഞ്ഞത്. മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കുമെന്ന് പറയുന്നത് എത്ര സത്യമാണെന്നും മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള മനോഭാവം തിരുത്തപ്പെടേണ്ടതാണെന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു.
Also Read:
കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍... ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍... അപകടമാണ്... മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏതു മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..'
'തീവ്രവാദത്തെ അനുകൂലിക്കുന്ന മലയാളികളുടെ മനോഭാവത്തെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണ്': ജസ്ല മാടശ്ശേരി!
Reviewed by Sachin Biju
on
May 17, 2021
Rating:
No comments: