മമ്മൂട്ടി ആരാധകനായ മമ്മൂക്ക ദിനേശനായി സൂരിയെത്തുന്നു; തമിഴ് ചിത്രം 'വേലന്‍' പോസ്റ്റര്‍

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവു നായകനാകുന്ന 'വേലന്‍' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്കൈമാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. Also Read: കോയമ്പത്തൂരില്‍ നിന്നുള്ള ഒരു ആരാധകനായാണ് സൂരി ചിത്രത്തില്‍ എത്തുന്നത്. മമ്മൂക്ക ദിനേശന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മീനാക്ഷിയാണ് നായികയായെത്തുന്നത്. തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രമായാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ 'ആനന്ദക്കുട്ടനെ' തമ്പി രാമയ്യയും ആർകെവി എംഎൽഎ ആയി ഹരീഷ് പേരടിയും എത്തുന്നു. ചിത്രത്തിന്‍റെ മറ്റ് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയിട്ടുമുണ്ട്. Also Read: ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം ഗോപി ജഗദീശ്വരന്‍. എഡിറ്റിംഗ് കെ ശരത്‍കുമാര്‍, കലാസംവിധാനം ടി ബാലസുബ്രഹ്മണ്യം, സംഘട്ടനം മഹേഷ് മാത്യു, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്. Also Watch :
മമ്മൂട്ടി റഫറൻസുമായി ഒരു തമിഴ് ചിത്രം, മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മമ്മൂക്ക ദിനേശൻ എന്ന കഥാപാത്രമായാണ് വേലൻ എന്ന ചിത്രത്തിൽ സൂരി എത്തുന്നത്, പ്രഭുവും ഹരീഷ് പേരടിയും ഉൾപ്പെടെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്
മമ്മൂട്ടി ആരാധകനായ മമ്മൂക്ക ദിനേശനായി സൂരിയെത്തുന്നു; തമിഴ് ചിത്രം 'വേലന്‍' പോസ്റ്റര്‍ മമ്മൂട്ടി ആരാധകനായ മമ്മൂക്ക ദിനേശനായി സൂരിയെത്തുന്നു; തമിഴ് ചിത്രം 'വേലന്‍' പോസ്റ്റര്‍ Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.