'ഈ ദിഗംബരനെ എൻ്റെ മനസ്സിലാണ് നസീർ വരച്ചത്'; കോട്ടയം നസീർ നൽകിയ വിലപ്പെട്ട സമ്മാനത്തെക്കുറിച്ച് മനോജ് കെ ജയൻ!

നൽകിയ വിലപ്പെട്ട സമ്മാനത്തെക്കുറിച്ച് മനോജ് കെ ജയൻ. സോഷ്യൽ മീഡിയ വഴിയാണ് ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരത്തെ കുറിച്ച് പറയുന്നത്. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് മനോജ്. മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുള്ള മനോജ് ഇപ്പോൾ ആരാധകർക്ക് പകർന്നു നൽകിയത് വലിയൊരു അറിവ് കൂടിയാണ്. Also Read: വർഷങ്ങളായി നടനായും മിമിക്രി കലാകാരനായും ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന കോട്ടയം നസീർ ഒരു ചിത്രകാരൻ കൂടി ആണെന്നത് നേരത്തേ വ്യക്തമായ കാര്യമാണ്. കോട്ടയം നസീർ തൻ്റെ വരകളുടെ എക്സിബിഷൻ പലയിടത്തായി സംഘടിപ്പിക്കുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നസീറിന്റെ കലയെ കുറിച്ച് കൂടുതൽ ആളുകൾക്ക് അടുത്തറിയാനുള്ള അവസരം കൂടിയാണ് മനോജ് കെ ജയൻ നൽകിയത്. അനന്തഭദ്രം സിനിമയിലെ മനോജ് അവതരിപ്പിച്ച് ഹിറ്റായി മാറിയ കഥാപാത്രമായ ദിഗംബരനെയാണ് ഓയിൽ പെയിന്റിങ്ങിലൂടെ നസീർ ഇപ്പോൾ വരച്ചു സമ്മാനിച്ചത്. മനോജിന്റെ വാക്കുകൾ! ദിഗംബരനും....കോട്ടയം നസീറും, ‘കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. Also Read: ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും ,കലാകാരനെന്ന നിലയിലും ,നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട് .ഇത് നസീർ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു.
ദിഗംബരൻ്റെ മനോഹരമായ ഈ ഓയിൽ പെയ്ന്റിംഗ് എൻ്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്; ഒരിക്കലും മായില്ല നന്ദി സുഹൃത്തേ; എന്ന് കുറിച്ച മനോജ് നസീറിനോട് നന്ദിയും അറിയിച്ചു!
'ഈ ദിഗംബരനെ എൻ്റെ മനസ്സിലാണ് നസീർ വരച്ചത്'; കോട്ടയം നസീർ നൽകിയ വിലപ്പെട്ട സമ്മാനത്തെക്കുറിച്ച് മനോജ് കെ ജയൻ! 'ഈ ദിഗംബരനെ എൻ്റെ മനസ്സിലാണ് നസീർ വരച്ചത്'; കോട്ടയം നസീർ നൽകിയ വിലപ്പെട്ട സമ്മാനത്തെക്കുറിച്ച് മനോജ് കെ ജയൻ! Reviewed by Sachin Biju on May 15, 2021 Rating: 5

No comments:

Powered by Blogger.