ഇത് ബൈബിളില്‍ ഉള്ള ഈശോ അല്ല, ജയസൂര്യയും നമിതയും ഒന്നിയ്ക്കുന്ന 'ഈശോ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!

ജയസൂര്യയെയും നമിത പ്രമോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഇത് ബൈബിളില്‍ ഉള്ള ഈശോ അല്ല എന്ന ടാഗ് ലൈനിന് ഒപ്പമാണ് പോസ്റ്റര്‍ പുറത്ത് വന്നിരിയ്ക്കുന്നത്. വളരെ നിഗൂഢമായ ലുക്കിലാണ് പോസ്റ്ററില്‍ ജയസൂര്യയെ കാണാന്‍ കഴിയുന്നത്. Also Read: ഒരു ത്രില്ലര്‍ ചിത്രമാണ് ഈശോ എന്നാണ് വിവരം. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത് സുനീഷ് വരനാഥാണ്. ജാക്‌സ് ബിജോയ് യും നാദിര്‍ഷയും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഗാനരചയ്താവ് സുജേഷ് ഹരിയാണ്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഈശോ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേര നാം ഷാജി എന്നീ റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രം റിലീസ് കാത്തിരിയ്ക്കുകയാണ്. ദിലീപ് തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ ഉര്‍വശി, അനുശ്രീ, സ്വാസിക എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. Also Read: വെള്ളം എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ജയസൂര്യയുടേതായി റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്ന വെള്ളത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍ റിലീസ് കാത്തിരിയ്ക്കുകയാണ്. ദിലീപ് തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രമായതിനാൽ തന്നെ പ്രഖ്യാപന വേളയിൽ തന്നെ ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനിടെയാണ് പുത്തൻ സിനിമയുടെ പോസ്റ്റർ നാദിർഷ പുറത്ത് വിട്ടത്.
ഇത് ബൈബിളില്‍ ഉള്ള ഈശോ അല്ല, ജയസൂര്യയും നമിതയും ഒന്നിയ്ക്കുന്ന 'ഈശോ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍! ഇത് ബൈബിളില്‍ ഉള്ള ഈശോ അല്ല, ജയസൂര്യയും നമിതയും ഒന്നിയ്ക്കുന്ന 'ഈശോ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍! Reviewed by Sachin Biju on May 15, 2021 Rating: 5

No comments:

Powered by Blogger.