പാപ്പു ഇവിടെ അടിച്ചു പൊളിക്കുകയാണ്, ലൈവിൽ വിശദീകരണവുമായി അമ്മമ്മയും പാപ്പുവും; എനിക്ക് കൊവിഡ് ഇല്ലെന്ന് ചിരിയോടെ പാപ്പു!!
ഇപ്പോൾ ലൈവിൽ ഞങ്ങൾ സംസാരിക്കാൻ കാരണം പാപ്പുവിന് കൊവിഡ് പോസിറ്റാവണെന്ന് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് ഏത് ഡോക്ടർ ആണ് പറഞ്ഞത്; നോക്കൂ മോള് സുഖമായി ഇരിക്കുന്നു. എന്തിനാണ് ഇങ്ങനെ വ്യാജ വാർത്തകൾ ഇറക്കുന്നത്, ലൈവിൽ പാപ്പുവും അമ്മമ്മയും ചോദിച്ചിരിക്കുകയാണ്.
ഒരു നിമിഷം ചിന്തിക്കൂ, നിങ്ങൾക്കുമില്ലേ കുട്ടികൾ, എത്ര കോളുകളാണ് രാവിലെ മുതൽ ഞങ്ങൾക്ക് വരുന്നത്, കൊവിഡ് എന്ന പേര് പറയാൻ പോലും പേടിക്കുന്ന സമയമാണ്. പാപ്പുവിന് ഒരു കുഴപ്പവുമില്ല, അവൾ അവളുടെ ലോകത്താണ്, അമ്മമ്മ ലൈവിൽ പറയുകയാണ്.
അവൾക്ക് എന്താണ് നടക്കുന്നത് എന്ന് പോലും അറിയില്ല. എന്ന് അമ്മമ്മ വീഡിയോയിൽ പറയുമ്പോൾ അത് കേട്ട് എനിക്ക് ഒരു കൊറോണയും ഇല്ല, ഇനി വന്നാൽ ആ ദിവസം തന്നെ അമ്മമ്മ അതിനെ അടിച്ചു പുറത്താക്കും എന്നാണു ലൈവിനിടയിൽ പാപ്പു പറയുന്നത്.
Also Read: 'ദളപതി65' ന്റെ ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് വിജയ്, അടുത്ത ഘട്ട ഷൂട്ടിങ് വൈകും!
ഈ കൊറോണ എന്താണെന്നുപോലും പാപ്പുവിന് അറിയില്ല, ഇത് വ്യാജ വാർത്തയാണ്, പാപ്പു ഇവിടെ ഓൺലൈൻ ക്ലാസും ടിവി കാണലും പാട്ട് ക്ലാസും അവളുടെ നായക്കുട്ടിയോടൊപ്പമുള്ള കളികളുമൊക്കെയായി പോകുകയാണിവിടെ, ഇതാണ് സത്യമെന്ന് അമ്മമ്മ വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.
ആർക്കും ഇതുപോലെ ഒരു അവസ്ഥ വരല്ലേ എന്ന് പ്രാർഥിക്കുന്നു. പാപ്പു ഹാപ്പിയാണ്, കൊവിഡ് പോസിറ്റീവല്ല, പാപ്പുവിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്, അവരെയൊക്ക ഈ സത്യം ഞങ്ങൾ അറിയിക്കുകയാണ്, എല്ലാവരും സേഫായി വീട്ടിൽ ഇരിക്കുവെന്നും അമ്മമ്മയും പാപ്പുവും ചേർന്ന് വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്. മുമ്പും ഇരുവരും ചേർന്നുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
Also Read: ബാലയുമായുള്ള സംഭാഷണത്തെക്കുറിച്ച് അമൃത സുരേഷ്! വീഡിയോ വൈറലാവുന്നു
നാളുകള്‍ക്ക് മുമ്പ് വിവാഹ മോചിതരായവരാണ് ഗായിക അമൃത സുരേഷും നടൻ ബാലയും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വോയിസ് ക്ലീപ്പിന് ശേഷം വീണ്ടും സോഷ്യൽമീഡിയയിൽ സജീവ ചര്‍ച്ചയായിരിക്കുകയാണ് ഇവർ. മകള്‍ അവന്തികയ്ക്ക് കൊവിഡ് വന്നുവെന്നും ബാലയെ കാണിക്കുന്നില്ലെന്നൊക്കെയുള്ള രീതിയിലാണ് ഇതോടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ബാലയും അമൃതയും തമ്മിൽ സംസാരിക്കുന്ന വോയിസ് ക്ലിപ്പും വൈറലായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി അമൃതയുടെ അമ്മയും അവന്തികയും ചേര്‍ന്ന് ഒരു ലൈവ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
No comments: