മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വളര്‍ത്തിയ, മലയാള സിനിമയ്ക്ക് ജീവന്‍ നല്‍കിയ ഡെന്നീസ് ജോസഫിന്റെ ഏഴ് തിരക്കഥകള്‍
മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലാണ് നിറക്കൂട്ട് എന്ന ചിത്രം. ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. ഭാര്യയെ കൊന്ന കുറ്റത്തിന് വധശിക്ഷ അനുഭവിയ്ക്കുന്ന ആളായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. അയാളുടെ ജീവിത കഥ അന്വേഷിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. സുമലത, ഉര്‍വശി, ലിസി, ജോസ് പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നാണ്. ചിത്രത്തിലെ ഡയലോഗുകളെല്ലാം ഇന്നും ആരാധകര്‍ക്ക് മനഃപാഠമാണ്. അംബികയും സുരേഷ് ഗോപിയുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിതേന്ദ്രയെ നായകനാക്കി സിനിമ ബോളിവുഡിലും സത്യരാജിനെ നായകനാക്കി സിനിമ തമിഴിലും റീമേക്ക് ചെയ്തിട്ടുണ്ട്.
കേരള രാഷ്ട്രീയത്തെയും മാധ്യമ പ്രവര്‍ത്തനത്തെയും മുന്‍നിര്‍ത്തിയാണ് ഡെന്നീസ് ജോസഫ് ന്യൂഡല്‍ഹിയ്ക്ക് വേണ്ടി തിരക്കഥ എഴുതിയത്. ജോഷി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നേട്ടമാണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്ക്ക് കിട്ടിയ സൂപ്പര്‍ ഹിറ്റ് വിജയമാണ് ന്യൂഡല്‍ഹി. ചിത്രം പല ഭാഷകളിലും റീമേക്ക് ചെയ്തിട്ടുമുണ്ട്.
ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിള്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അദ്ദേഹം തന്നെയാണ്. മ്യൂസിയം കവര്‍ച്ചയെ കുറിച്ച് കുട്ടികള്‍ നടത്തുന്ന അന്വേഷണമാണ് സിനിമ. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും കിട്ടിയിരുന്നു.
ഒരു കൊലപാതകത്തില്‍ കുറ്റക്കാരാക്കപ്പെടുന്ന മൂന്ന് ചെറുപ്പക്കാര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിയ്ക്കുന്ന കഥയാണ് നമ്പര്‍ 22 മദ്രാസ് മെയില്‍ എന്ന സിനിമയില്‍. മോഹന്‍ലാല്‍ സണ്ണിക്കുട്ടനായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടി മെഗാസ്റ്റാര്‍ മമ്മൂട്ടിയായി തന്നെ എത്തി സഹായിക്കുന്നു. ചിത്രത്തിന്റെ 75 ശതമാനവും ട്രെയിനില്‍ നിന്ന് തന്നെയാണ് ചിത്രീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
അതുവരെ ആക്ഷന്‍നും മാസും മാത്രമായിരുന്ന മമ്മൂട്ടിയ്ക്ക് ഒരു മാറ്റം കൊടുത്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. തന്റെ തിരക്കഥകളില്‍ കോമഡിയ്ക്ക് ഒട്ടും പഞ്ഞമില്ല എന്ന് ഡെന്നീസ് ജോസഫും കോട്ടയം കുഞ്ഞച്ചനിലൂടെ തെളിയിച്ചു. പാലാക്കാരന്‍ അച്ചായനായി മമ്മൂട്ടി എത്തിയ ചിത്രം മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്, എവര്‍ഗ്രീന്‍ ഹിറ്റ്!!
സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ മാത്രമല്ല, വികാരങ്ങളെ വല്ലാതെ വേട്ടയാടുന്ന തരം ഫാമിലി ഡ്രാമ ചിത്രങ്ങളും ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ പിറന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് മലയാളികളെ ഇന്നും വേട്ടയാടുന്ന ആകാശദൂത് എന്ന സിനിമ. അച്ഛന്റെ മരണത്തിന് ശേഷം കാന്‍സര്‍ ബാധിച്ച അമ്മ തന്റെ കൈ കുഞ്ഞിനെയടക്കം നാല് മക്കളെയും പലര്‍ക്കായി കൊടുക്കുന്ന കഥ ഇന്നും കേരളത്തിലെ 'ചില' അമ്മമാരെയും വേദനിപ്പിയ്ക്കുന്നതാണ്. മുരളിയും മാധവിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ സിനിമകളില്‍ മികച്ചത് നോക്കി തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാല്‍ അത് പ്രയാസമാവും. എണ്‍പതുകളിലും തൊണ്ണൂറുകളിലും അദ്ദേഹം എഴുതിയുണ്ടാക്കിയ സിനിമകളാണ് ഇന്നത്തെ മലയാള സിനിമയുടെ അടിവേര് എന്ന് യാതൊരു സംശയവും കൂടാതെ പറയാം. ഡെന്നിസ് ജോസഫിനെ പോലുള്ളവരുടെ തിരക്കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്നെയാണ് മലയാള സിനിമ വളര്‍ന്നത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായി മോഹന്‍ലാലും മമ്മൂട്ടിയും വളര്‍ന്നത് പോലും ഡെന്നീസ് ജോസഫ് എഴുതിയ തിരക്കഥകളിലൂടെയാണ്. ഹരിഹരന്‍, ജോഷി, തമ്പി കണ്ണന്താനം എന്നിവര്‍ക്ക് വേണ്ടിയാണ് ഡെന്നി ജോസഫ് പ്രധാനമായും തിരക്കഥ എഴുതിയിരുന്നത്. മിക്ക സിനിമകളിലും നായകന്മാരായി എത്തിയത് മോഹന്‍ലാലും മമ്മൂട്ടിയും തന്നെ. ഒരേ ജോണറില്‍ മാത്രം കഥകളെഴുതുന്ന തിരക്കഥാകൃത്തല്ല ഡെന്നീസ് ജോസഫ്. ക്ലാസും മാസും ആക്ഷനും കോമഡിയും ഡെന്നീസ് ചിത്രങ്ങളില്‍ കാണാം. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ചതില്‍ ഏറ്റവും മികച്ച ഏഴ് സിനിമകളെ കുറിച്ചാണ് ഇനി പറയുന്നത്.Also Read: 'ഇന്നലെ സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; വേദനയോടെ പ്രിയദർശൻ
No comments: