'ഒതുക്കലുകളിൽ പെടാതിരുന്നുവെങ്കിൽ തങ്ക ലിപികളിൽ എഴുതിവയ്‌ക്കുമായിരുന്ന പദവികൾ വഹിയ്ക്കുമായിരുന്നു'; ഗൗരിയമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ

സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയും മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തിൽ നിരവധിപേരാണ് അനുശോചനവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമാ സീരിയൽ താരം ലക്ഷ്മിപ്രിയയയും ഗൗരിയമ്മയെ കുറിച്ച് സോഷ്യൽമീഡിയയിൽ ആദരാഞ്ജലിയുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
'ഏറ്റവുമധികം വേർപാടുകൾ നഷ്ടങ്ങൾ ഒക്കെ സംഭവിച്ച വർഷങ്ങൾ ആണ് രണ്ടായിരത്തി ഇരുപതും ഇരുപത്തി ഒന്നും. സമൂഹത്തിനു വേണ്ടി ജീവിച്ചു മരിച്ചവർ ആകുമ്പോൾ ആ നഷ്ടത്തിന്‍റെ വ്യാപ്തി കൂടുന്നു. ഇപ്പൊ കേരളത്തിന്‍റെ വിപ്ലവ സിംഹം എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്ന ഗൗരിയമ്മയും വിട പറഞ്ഞു. എല്ലാ മേഖലകളിലും സ്ഥിരമായി കാണുന്ന ഒതുക്കലുകളിൽ പെടാതിരുന്നുവെങ്കിൽ ആ മഹിളാ രത്നം ഇന്ത്യൻ രാഷ്ട്രീയത്തിലെ തങ്ക ലിപികളിൽ എഴുതിവയ്‌ക്കുമായിരുന്ന അനേകം പദവികൾ വഹിയ്ക്കുമായിരിന്നു.
ചരിത്രം തീർച്ചയായും ഗൗരിയമ്മയിലൂടെ അവർ വഹിയ്‌ക്കേണ്ടിയിരുന്ന പദവികളിലൂടെ വലിയ ഏടുകൾ അടയാളപ്പെടുത്തുമായിരുന്നു. ലാത്തിയ്ക്ക് പ്രജനന ശേഷി ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിയ്ക്കുമായിരുന്നു എന്നുറക്കെ പറഞ്ഞ ഗൗരിയമ്മ താൻ അനുഭവിച്ച പീഡനത്തിന്‍റെ വ്യാപ്തി ഒറ്റവാക്കിൽ വരച്ചു കാട്ടി. കേരള രാഷ്ട്രീയത്തിനു വേണ്ടി അവർ അനുഭവിച്ച ത്യാഗങ്ങൾക്ക് പകരം വയ്ക്കാൻ പോന്ന പദവികളൊന്നുo തന്നെ നമുക്കില്ല. അഥവാ ഏതേതു പദവിയും അവരുടെ ത്യാഗത്തിനു മുന്നിൽ നിഷ്പ്രഭം.
Also Read:
തന്‍റെ സമുദായത്തിൽ നിന്നും നിയമ ബിരുദം നേടിയ ആദ്യ വനിതാ. സ്വ സമുദായ അംഗങ്ങൾ മരിച്ചാൽ അടക്കാൻ ആറടി മണ്ണ് പോലുമില്ല എന്ന തിരിച്ചറിവിൽ വിമോചന സമരങ്ങൾക്കിറങ്ങി. ശേഷം എല്ലാം ചരിത്രം. രാഷ്ട്രീയ വിജയത്തിന് പലരെയും പോലെ കെ ആർ ഗൗരിയമ്മയെയും വെറുമൊരു ഒതുക്കു കല്ലായി മാറ്റി. ധീക്ഷണാ ശാലിയായ ആ മഹതി എന്നും നമുക്ക് മുന്നിൽ ഒരു വലിയ പാഠപുസ്തകമായിരിക്കും.
അഗ്നിനക്ഷത്രത്തിനു മലയാളമണ്ണിന്‍റെ ആദരാഞ്ജലികൾ', കുറിച്ചിരിക്കുകയാണ്.
Also Watch :
'ഒതുക്കലുകളിൽ പെടാതിരുന്നുവെങ്കിൽ തങ്ക ലിപികളിൽ എഴുതിവയ്‌ക്കുമായിരുന്ന പദവികൾ വഹിയ്ക്കുമായിരുന്നു'; ഗൗരിയമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: