'നായാട്ട്' കണ്ടുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞതിങ്ങനെ! 'അപ്പന് പണിയൊന്നുമില്ലേയെന്ന് അവൻ ചോദിക്കുമോ'യെന്നാണ് ആശങ്കയെന്ന് കുഞ്ചാക്കോ ബോബൻ
സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നായാട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്നറിഞ്ഞ് അദ്ദേഹത്തോട് ഞാൻ ഭാഗമാകാനുള്ള ആഗ്രഹമറിയിച്ചിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ ചാക്കോച്ചന് കഴിയുമോ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഞാൻ മാറാമെന്നും മാറ്റിപ്പിടിക്കാമെന്നുമൊക്കെ അദ്ദേഹത്തിന് ഞാൻ ഉറപ്പും നൽകി. മാർട്ടിൻ കൂടി ഈ മാറ്റത്തിന് പിന്നിലുണ്ടെന്ന് കുഞ്ചാക്കോ ബോബൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങൾ പഠിച്ചത്. സിനിമയിൽ ചാക്കോച്ചനല്ല, മറ്റൊരാളാണ് എന്ന് പലരും പറയുന്നതിന് പിന്നിൽ അത്തരത്തിലുള്ള ചില തയ്യാറെടുപ്പുകളുണ്ട്, കുഞ്ചാക്കോ ബോബൻ പറഞ്ഞിരിക്കുകയാണ്.
Also Read:
സിനിമയിലെത്തിയിട്ട് അടുത്ത വർഷം രജത ജൂബിലിയാണ്. നൂറിലേറെ സിനിമകളുടെ ഭാഗമായി. ചോക്ലേറ്റ് നായകൻ ഇമേജ് വന്നതിനാൽ കരിയറിൽ ആദ്യ കാലങ്ങളിൽ ത്രില്ലർ സിനിമകളൊന്നും ലഭിച്ചിരുന്നില്ല. ചാക്കോച്ചൻ പോലീസായാൽ ശരിയാകുമോ എന്നൊക്കെയായിരുന്നു ചിലരുടെ ധാരണയെന്ന് തോന്നുന്നു, ചാക്കോച്ചൻ പറഞ്ഞു.
നായാട്ട് തീയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഒടിടിയിൽ വന്നപ്പോൾ അമ്മയോടൊപ്പമിരുന്നാണ് രാത്രി 12ന് സിനിമ കണ്ടത്. പടം തുടങ്ങി കുറച്ചായിട്ടും അമ്മ ഒന്നും പറഞ്ഞില്ല, കുറച്ച് കഴിഞ്ഞപ്പോൾ എന്നെ തട്ടിവിളിച്ചിട്ട് അത് നീയായിരുന്നോ എന്ന് ചോദിക്കുകയുണുണ്ടായത്. അത് കേട്ടപ്പോഴാണ് വലിയ സന്തോഷം തോന്നിയതെന്ന് ചാക്കോച്ചൻ.
പതിനാല് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നയാളാണ് ഇസഹാക്ക്. ഈ സമയത്ത് കുടുംബത്തോടു കൂടെ കഴിയാൻ ഏറെ സയം ലഭിച്ചതാണ് കൊവിഡ് കാലത്തെ ആകെയുള്ളൊരു സന്തോഷം. ഇത് ഇനിയും തുടർന്നാൽ അപ്പന് പണിയൊന്നുമില്ലേയെന്ന് ഇസ ചോദിക്കുമോയെന്നൊരു ആശങ്കയുമുണ്ടെന്ന് ചാക്കോച്ചൻ പറയുകയാണ്.
Also Read:
കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച 'നായാട്ട്' തീയേറ്ററുകളിൽ തരംഗമായ ശേഷം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇതിനകം മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ചുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ സജീവമായുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് തന്‍റെ അമ്മ മോളി കുഞ്ചാക്കോ തന്നോട് പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായാട്ടിൽ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രമായെത്തിയ കുഞ്ചാക്കോ ബോബൻ.
No comments: