9 വർഷം മുമ്പിറങ്ങിയ 'അമ്മാന കൊമ്പത്തി'ന് കവറുമായി റിമി ടോമി; ദാവണിയിൽ സുന്ദരിയായി താരം

ഗായികയായും അവതാരകയായും നടിയായുമൊക്കെ മലയാളികള്‍ക്കേറെ സുപരിചിതയായ താരമാണ് . മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ താരങ്ങളുടെ ആരാധകര്‍ കൂടുതലും കുടുംബപ്രേക്ഷകരാണ്. നിരവധി സിനിമകളിൽ റിമി പാടിയിട്ടുമുണ്ട്. ഇപ്പോഴിതാ റിമി പാടിയിരിക്കുന്ന കവര്‍ സോങ് യൂട്യൂബിൽ വൈറലായിരിക്കുകയാണ്. Also Read: 2012-ൽ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'സിംഹാസനം' എന്ന ചിത്രത്തിൽ റിമി തന്നെ പാടിയ 'അമ്മാന കൊമ്പത്തെ' എന്ന് തുടങ്ങുന്ന ഗാനത്തിന് കവർ വേർഷനുമായി എത്തിയിരിക്കുകയാണ് റിമി. പാട്ടിനോടൊപ്പം റിമിയുടെ അഭിനയവും ഡാൻസുമൊക്കെ കവർ വേര്‍ഷനിലുണ്ട്. ചിറ്റൂർ ഗോപിയുടെ വരികൾക്ക് റോണി റാഫേൽ ഈണം നൽകിയിരിക്കുന്നതാണ് ഈ ഗാനം. റിമി തന്നെയാണ് 9 വര്‍ഷം മുമ്പ് ചിത്രത്തിലും ആലപിച്ചിരുന്നത്. ഇപ്പോഴിതാ കവര്‍ വേര്‍ഷൻ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പാട്ടും വിശേഷങ്ങളുമൊക്കെ യൂട്യൂബ് ചാനലിൽ റിമി പങ്കുവയ്ക്കാറുണ്ട്. Also Read: നിരവധി കമന്‍റുകളുമായി ആരാധകരും പാട്ടിന് താഴെയെത്തിയിട്ടുണ്ട്. സ്വന്തമായി പാടിയ പാട്ടിൽ നൃത്തം വയ്ക്കാനും വേണം ഒരു പവർ, ഒന്നും ഒന്നും മൂന്ന് മിസ് ചെയ്യുന്നു, സ്വന്തമായി പൊട്ടിച്ചിരിച്ച് മറ്റുള്ള വരെ കുടുകുടെ ചിരിപ്പിക്കുന്ന റിമിച്ചേച്ചിയെ ഒരുപാട് ഇഷ്ട്ടം, റിമി ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവർക്ക് നല്ല മറുപടി ആണ് ഇത് തുടങ്ങി നിരവധി കമന്‍റുകളാണ് പാട്ടിന് താഴെ വന്നിട്ടുള്ളത്. Also Watch :
ഏറെ ഹിറ്റായി മാറിയ 'സുജൂദല്ലേ' മ്യൂസിക് വീഡിയോയ്ക്ക് ശേഷം വീണ്ടും മനോഹരമായൊരു കവർ വേർഷനുമായി എത്തിയിരിക്കുകയാണ് റിമി, 9 വർഷം മുമ്പ് റിമി തന്നെ പാടിയിട്ടുള്ളതാണ് ഈ ഗാനം
9 വർഷം മുമ്പിറങ്ങിയ 'അമ്മാന കൊമ്പത്തി'ന് കവറുമായി റിമി ടോമി; ദാവണിയിൽ സുന്ദരിയായി താരം 9 വർഷം മുമ്പിറങ്ങിയ 'അമ്മാന കൊമ്പത്തി'ന് കവറുമായി റിമി ടോമി; ദാവണിയിൽ സുന്ദരിയായി താരം Reviewed by Sachin Biju on May 16, 2021 Rating: 5

No comments:

Powered by Blogger.