നടി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകിയാണ് അനു സിത്താര. ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും അനു സിത്താര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുമ്മട്ടി എന്ന ചിത്രത്തിലെ ''കറുകറെ കാര്‍മുകില്‍' എന്ന് തുടങ്ങുന്ന പാട്ടിന് മനോഹരമായി നൃത്തം ചെയ്യുന്ന അനു സിത്താരയുടെ വീഡിയോ ആണിത്. ദൈര്‍ഘ്യം കുറവാണെങ്കിലും കണ്ടിരുന്ന് പോവും.
ബാലതാരമായി സിനിമയില്‍ എത്തിയ ശരണ്യ മോഹന്‍, മലയാളത്തിന് പുറമെ തമിഴകത്തും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശരണ്യ ചെറുപ്പം മുതലേ അഭ്യസിച്ചു പോരുന്ന നൃത്തത്തെ മാത്രം ഒരിക്കലും അകറ്റി നിര്‍ത്തിയില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ തന്റെ കുടുംബ വിശേഷം പങ്കുവച്ചുകൊണ്ടള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം പോസ്റ്റ് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ഇതാ
സമീപകാലത്ത് ഇന്‍സ്റ്റഗ്രാമില്‍ വളരെ അധികം സജീവമായ ശോഭന വെറുതേ ഡാന്‍സ് കളിച്ച് ആളുകെ എന്റര്‍ടൈന്‍ ചെയ്യിക്കുകയല്ല. ചുവടുകളെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നുകൊണ്ടുള്ള ഡാന്‍സ് വീഡിയോകള്‍ ശോഭന നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
നര്‍ത്തകി ആയിരുന്നുവെങ്കിലും സിനിമയില്‍ സജീവമായ കാലത്ത് നവ്യ നൃത്തത്തില്‍ അധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. വിവാഹ ശേഷം, മകന്‍ ജനിച്ച് കഴിഞ്ഞപ്പോഴാണ് നവ്യ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ ജീവശ്വാസമാണ് നവ്യയ്ക്ക് നൃത്തം. ഗുരുവിന്റെ മുന്‍പില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും ഒടുവില്‍ നവ്യ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി അഭിനയത്തെക്കാള്‍ അതികം സ്‌നേഹിയ്ക്കുന്നത് നൃത്തത്തെ തന്നെയാണ്. നൃത്തം തനിയ്ക്ക് പ്രാണ വായു ആണെന്നാണ് ഉത്തര പറയുന്നത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം മാംഗ്ലൂരിലേക്ക് പോയ ഉത്തര, അവിടെയുള്ള തന്റെ ഡാന്‍സ് പരിശീലനം നടത്തുന്ന സ്ഥലം ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്.
ക്ലാസിക് ഡാന്‍സേഴ്‌സ് മാത്രമല്ല, വെസ്റ്റേണ്‍ ഡാന്‍സ് ചെയ്യുന്ന നായികമാരും മലയാളത്തിലുണ്ട്. നീന എന്ന ചിത്രത്തിലൂടെ അഭിമുഖമായ ദീപ്തി സതിയുടെ നൃത്ത ചുവടുകള്‍ ഇതാ. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പരിചിതനായ നീരജ് ബവ്‌ലേച്ചയ്‌ക്കൊപ്പമുള്ള ദീപ്തിയുടെ ഡാന്‍സ് ഇതിനു മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്.
ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ നയനങ്ങളാല്‍ നൃത്തം ചെയ്യുന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ മുഖമാണ് ആരാധകരുടെ മനസ്സിലെത്തുന്നത്. വിഷു ആഘോഷത്തിന്റെ ഭാഗമായി ലക്ഷ്മി ഗോപാലസ്വാമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണിത്. നന്ദനം സിനിമയിലെ മൗലിയില്‍ മയില്‍പീലി ചാര്‍ത്തി എന്ന പാട്ടിന് ചുവടു വയ്ക്കുകയാണ് ലക്ഷ്മി
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തിയത് നൃത്തത്തിലൂടെയാണ്. ഗുരുവായൂരില്‍ നടയില്‍ അരങ്ങേറ്റം നടത്തി. സിനിമകളില്‍ മഞ്ജു വാര്യരുടെ നൃത്ത രംഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ലഭിയ്ക്കാറുണ്ട്. തന്റെ നൃത്ത വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവയ്ക്കുന്ന മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മറ്റൊരു വീഡിയോ.
സിനിമകളില്ല... സീരിയലുകളില്ല.. പുതിയ പുതിയ ടിവി ഷോകളുമില്ല. യൂ ട്യൂബ് വീഡിയോകളും ഫോണ്‍ ഗെയിമുകളും നോക്കി തന്നെയിരുന്ന് സമയം ചെലവഴിച്ച് മടുപ്പ് തോന്നി തുടങ്ങിക്കാണും.. വര്‍ധിയ്ക്കുന്ന കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെട്ട് മരിക്കാതെ ജീവിക്കാന്‍ വീടുകളില്‍ തന്നെ ഇരിക്കാതെ രക്ഷയില്ല എന്ന അവസ്ഥയായപ്പോള്‍ പലര്‍ക്കും മാനസിക പിരിമുറുക്കങ്ങളും തുടങ്ങി.ഇപ്പോള്‍ അനുഭവിയ്ക്കുന്ന പലതരം വിഷാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഇഷ്ടമുള്ള കാര്യങ്ങളില്‍ സമയം ചെലവഴിക്കുക മാത്രമേ രക്ഷയുള്ളൂ. സ്വയം വിലയിരുത്താനും, സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും ശ്രമിയ്ക്കാം. മലയാളി നായികമാര്‍ പലരും തങ്ങളുടെ നൃത്തത്തിലുള്ള കഴിവ് പരിപോഷിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ്. ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുക എന്ന തങ്ങളുടെ കര്‍മം സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന താര നായികമാരുടെ ചില ഡാന്‍സ് വീഡിയോകള്‍ കാണാം..Also Read: 'നാലഞ്ച് ദിവസമായി എന്‍റെ മനസ്സ് എന്‍റെ കൂടെയില്ല; ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നില്ലെ'ന്ന് ബാല
No comments: