ദൃശ്യം എന്ന ചിത്രത്തിനും അവതരിപ്പിച്ച ഗീത പ്രഭാകര്‍ എന്ന കഥാപാത്രത്തിനും ആമുഖങ്ങള്‍ ആവശ്യമില്ല. മോഹന്‍ലാലിനെതിരെ നിന്ന് ഒരുപാട് പ്രതിനായകന്മാര്‍ ആടിത്തിമര്‍ത്തിട്ടുണ്ടെങ്കിലും ചുരുക്കം ചില പ്രതിനായികമാര്‍ മാത്രമെ ലാലിനൊപ്പം മത്സരിച്ച് അഭിനയിച്ചിട്ടുള്ളൂ. അത്തരമൊരു കഥാപാത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമകളിലെ ഗീത പ്രഭാകര്‍.
ദൃശ്യം ടു യില്‍ മോഹന്‍ലാലിനെ ആശ ശരത്ത് അടിയ്ക്കുന്നത് കണ്ട് നടിയുടെ അമ്മ പോലും ക്ഷോഭിച്ചു എന്നാണ് ആശ ശരത്ത് പറയുന്നത്. 'നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ. പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല' എന്നായിരുന്നു ദൃശ്യം കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണം എന്ന് സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആശ ശരത്ത് പറഞ്ഞു.
Also Read:
സത്യത്തില്‍ ആ രംഗത്ത് എന്റെ കൈ മോഹന്‍ലാലിന്റെ മുഖത്ത് തൊട്ടിട്ടില്ല എന്ന് ആശ ശരത്ത് പറയുന്നു. കൃത്യമായി ടൈമിങ് ഉള്ള നടനാണ് ലാലേട്ടന്‍. അദ്ദേഹത്തിനൊപ്പം നിന്ന് അഭിനയിക്കുമ്പോള്‍ നമുക്ക് കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല. ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ അതിനോട് റിയാക്ട് ചെയ്താല്‍ മാത്രം മതി. ആ അടിയ്ക്കുന്നതും നോക്കുന്നതുമെല്ലാം ഒറ്റ ഷോട്ട് ആയിരുന്നു. അപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴാണ്, അടി കിട്ടി കഴിഞ്ഞ ശേഷമുള്ള ലാലേട്ടന്റെ നോട്ടത്തിന്റെ ആഴം ഞാന്‍ മനസ്സിലാക്കുന്നത്. അതാണ് ലാല്‍ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടന വിസ്മയവും സൂപ്പര്‍ സ്റ്റാറും ആവുന്നത്- ആശ ശരത്ത് പറഞ്ഞു.
മോഹന്‍ലാലിനെ അടിയ്ക്കുന്ന രംഗത്ത് ഭയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ഭയന്നാല്‍ അഭിനയിക്കാന്‍ കഴിയില്ല എന്ന് ആശ ശരത്ത് പറഞ്ഞു. കൂടെ അഭിനയിക്കുന്നവരെ ഏറ്റവും കംഫര്‍ട്ടായി നിര്‍ത്താന്‍ ലാലേട്ടന്‍ ശ്രദ്ധിക്കാറുണ്ട്. ഭയന്നാല്‍ അഭിനയിക്കാന്‍ കഴിയില്ല. അതുവരെ ലാലേട്ടനെ പോലൊരു സൂപ്പര്‍ സ്റ്റാറിനൊപ്പമാണ് അഭിനയിക്കുന്നത് എന്ന പേടിയുണ്ടാവും. എന്നാല്‍ ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ നമ്മള്‍ കഥാപാത്രങ്ങളാണ്. അങ്ങനെയേ പാടുള്ളൂ. എന്നാല്‍ മാത്രമേ ശരിയായി അഭിനയിക്കാന്‍ കഴിയൂ- ആശ ശരത്ത് പറഞ്ഞു.
Also Read:
ദൃശ്യം സിനിമകള്‍ക്ക് വരുന്ന ട്രോളുകള്‍ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് എന്നും ആശ ശരത്ത് പറയുന്നു. ട്രോളുകള്‍ ഉണ്ടാക്കുന്നവരെ സമ്മതിക്കണം. നമ്മളൊക്കെ ചിന്തിയ്ക്കുന്നതിനപ്പുറമാണ് അവരുടെ കഴിവ്. ട്രോളന്മാര്‍ക്ക് സല്യൂട്ട് അടിയ്ക്കുകയാണ് ആശ ശരത്ത്.
'എന്നാലും നീ ലാലേട്ടനെ അടിച്ചത് ഞാന്‍ സഹിക്കില്ല...'; ദൃശ്യം കണ്ട് ആശ ശരത്തിന്റെ അമ്മ പറഞ്ഞത്!
Reviewed by Sachin Biju
on
May 16, 2021
Rating:
No comments: