സംഗതി ഒക്കെ കൊള്ളാം.. പക്ഷെ ഒരു മാസ്‌ക് ധരിക്കാമായിരുന്നു; പാളയം മാര്‍ക്കറ്റില്‍ നിന്ന് അനുശ്രീയുടെ ഫോട്ടോഷൂട്ട്!
കൊവിഡ് 19 രണ്ടാം തരംഗം അതി രൂക്ഷമായി ബാധിച്ച മേഖലകളില്‍ പ്രധാനമാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റ്. ആളുകള്‍ എപ്പോഴും തിങ്ങി നില്‍ക്കുന്നത് കൊണ്ട് തന്നെ കൊവിഡിന് പടര്‍ന്ന് പിടിയ്ക്കാന്‍ അധികം സമയമൊന്നും ഇവിടെ വേണ്ട എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്തരം ഒരു സ്ഥലത്ത് നിന്നുകൊണ്ടുള്ള അനുശ്രീയുടെ ഫോട്ടോ ഷൂട്ട് വൈറലാവുന്നു.
പാളയം മാര്‍ക്കറ്റിന് ആദരവ് അറിയിച്ചു കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. പച്ച സാരിയില്‍ അനുശ്രീയെ അതി സുന്ദരിയായി ചിത്രത്തില്‍ കാണാന്‍ കഴിയുന്നു. മാര്‍ക്കറ്റിന്റെ ബാക്ക് ഗ്രൗണ്ടും, ലൈറ്റിങും എല്ലാം ഫോട്ടോയുടെ ഭംഗി കൂട്ടുന്നുണ്ട്. അനുശ്രീയും പതിവ് പോലെ സാരിയില്‍ 'സിംപിള്‍ ആന്റ് ബ്യൂട്ടിഫുള്‍' ആണ്.
Also Read:
പാളയം മാര്‍ക്കറ്റിന്റെ ചരിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവച്ച ഫോട്ടോയില്‍ നടിയുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നവര്‍ തന്നെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പാളയം പോലൊരു തിരക്കേറിയ മാര്‍ക്കറ്റില്‍ ഇത്രയധികം ജനങ്ങള്‍ക്കിടയില്‍ മാസ്‌ക് പോലും ധരിക്കാതെ അനുശ്രീ ഫോട്ടോ ഷൂട്ട് നടത്തിയത് തെറ്റായി പോയി. ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് ഈ ഫോട്ടോ എത്തിയ്ക്കുന്നത് എന്നാണ് ചിലരുടെ അഭിപ്രായം.
കുറച്ച് കാലം മുന്‍പ് എടുത്ത ഫോട്ടോയാണെന്ന് അനുശ്രീ ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച ക്യാപ്ഷനില്‍ പറയുന്നുണ്ട്. എന്ത് തന്നെയായാലും ഈ കൊവിഡ് കാലത്ത് തന്നെ പകര്‍ത്തിയ ചിത്രങ്ങളാണെന്ന് അനുശ്രീയ്ക്ക് പിറകില്‍ മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടാലറിയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുള്ളതാണ്. അത്തരത്തില്‍ തന്നെയാണ് പാളയം മാര്‍ക്കറ്റ് ഫോട്ടോ ഷൂട്ടും അനുശ്രീ പങ്കുവച്ചിരിയ്ക്കുന്നത്.
Also Read:
കൊവിഡ് കാലം തുടങ്ങിയ ശേഷം ഒരു സിനിമ പോലും അനുശ്രീ ചെയ്തിട്ടില്ല എന്നാണ് വിവരം. 2019 ല്‍ പുറത്തിറങ്ങിയ മൈ സാന്റയാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. കേശു ഈ വീടിന്റെ നാഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അനുശ്രീയും ചെയ്യുന്നുണ്ട്. എന്നാല്‍ കൊവിഡിന് മുന്‍പേ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതിന് ശേഷം മറ്റൊരു ചിത്രം അനുശ്രീ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുമില്ല.
സംഗതി ഒക്കെ കൊള്ളാം.. പക്ഷെ ഒരു മാസ്‌ക് ധരിക്കാമായിരുന്നു; പാളയം മാര്‍ക്കറ്റില്‍ നിന്ന് അനുശ്രീയുടെ ഫോട്ടോഷൂട്ട്!
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: