ഒരാളുടെയും ഔദാര്യത്തിൽ ജീവിക്കാൻ ഇടവരരുതെന്ന് അദ്ദേഹം എപ്പോഴും തന്നോട് പറയുമായിരുന്നു; കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് ശ്വേത മേനോൻ!

വർഷങ്ങൾക്ക് മുൻപേ തന്നെ മലയാളി സിനിമാപ്രേക്ഷകർക്കിടയിൽ ഏറെ ഇംപാക്ടുണ്ടാക്കിയ നടിയാണ് ശ്വേത മേനോൻ. വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്വേത മേനോൻ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച ഒരു കുറിപ്പാണ് സൈബറിടത്തിൻ്റെ ശ്രദ്ധ നേടുന്നത്. തൻ്റെ അമ്മാവൻ്റെ വിയോഗവാർത്തയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. Also Read: താൻ അമ്മാമ്മ എന്ന് വിളിക്കുന്ന തൻ്റെ അമ്മയുടെ മൂത്ത ജ്യേഷ്ഠൻ ശ്രീ എംപി നാരായണ മേനോൻ (മുടവങ്കാട്ടിൽ പുത്തൻവീട്ടിൽ നാരായണ മേനോൻ) ഇന്ന് (മെയ് 12) രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയി!! ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മയെന്നും അദ്ദേഹമൊരു മിലിട്ടറി മാൻ ആയിരുന്നു ഞങ്ങളുടെ വലിയ കുടുംബത്തിന്റെ തൂണായിരുന്നു അദ്ദേഹമെന്നും സ്‍ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും ശ്വേത കുറിച്ചു. Also Read: നിങ്ങൾ ഒരു പെൺകുട്ടിയായതു കൊണ്ട് നിങ്ങൾ വീട്ടിൽ ഇരിക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്നും നിങ്ങൾ നിങ്ങളുടെ കരിയർ, പണം, നിങ്ങളുടെ സ്വന്തം നിലപാടും അഭിപ്രായവുമൊക്കെ ഉണ്ടാക്കേണ്ടതുണ്ടെന്നും പറഞ്ഞു തന്നിരുന്നു. ഞാൻ ചെറുതായിരുന്നപ്പോൾ മുതൽ ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നതാണ് പ്രധാനമെന്നും അദ്ദേഹം തന്നോട് പറയുമായിരുന്നുവെന്നും ശ്വേത കുറിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ എല്ലാ ഉപദേശങ്ങളും ഞാൻ ശ്രദ്ധയോടെ മനസിലാക്കാറുണ്ടായിരുന്നു. നിങ്ങൾ എവിടെയായിരുന്നാലും ഞങ്ങൾ അമ്മമ്മയെ മിസ് ചെയ്യുമെന്നും ഞങ്ങളെ അനുഗ്രഹിക്കണമെന്നും നിങ്ങൾ എല്ലാവരേയും കാണുന്നുണ്ടെന്ന് എനിക്കറിയാമെന്നും ശ്വേത കുറിച്ചിരിക്കുന്നു.
അമ്മയുടെ മൂത്ത ജ്യേഷ്ഠൻ ശ്രീ എംപി നാരായണ മേനോൻ മരിച്ച വിവരം അറിയിച്ചുകൊണ്ട് കുറിച്ച വാക്കുകളിലാണ് തൻ്റെ പ്രിയപ്പെട്ട അമ്മാവനെ പറ്റി താരം വാചാലയായിരിക്കുന്നത്.
ഒരാളുടെയും ഔദാര്യത്തിൽ ജീവിക്കാൻ ഇടവരരുതെന്ന് അദ്ദേഹം എപ്പോഴും തന്നോട് പറയുമായിരുന്നു; കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് ശ്വേത മേനോൻ! ഒരാളുടെയും ഔദാര്യത്തിൽ ജീവിക്കാൻ ഇടവരരുതെന്ന് അദ്ദേഹം എപ്പോഴും തന്നോട് പറയുമായിരുന്നു; കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് ശ്വേത മേനോൻ! Reviewed by Sachin Biju on May 13, 2021 Rating: 5

No comments:

Powered by Blogger.