
തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടൻ ബാലചന്ദ്ര മേനോൻ. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിൽ ആണ്, ഇരുവരും തമ്മിൽ നടന്ന രാഷ്ട്രീയ ചർച്ചയെ കുറിച്ച് മേനോൻ സംസാരിക്കുന്നത്. "നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ കൂടുന്നോ ? " ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്", എന്നും ബാലചന്ദ്ര മേനോൻ കുറിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ!
എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത് ഓർമ്മയിലുണ്ട് .."നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ കൂടുന്നോ ?
ALSO READ:
ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ....അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ "പച്ചപ്പ് " ആകർഷകമായി തോന്നിയില്ല എന്ന് മാത്രം ....കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികൾ. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
'തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്' ബാലചന്ദ്ര മേനോൻ!
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: