എന്റെ ഉറക്കം ഇല്ലാതായിട്ട് 2 വർഷമെന്ന് ധ്യാൻ ശ്രീനിവാസൻ! പതിവ് തെറ്റിച്ചതിൽ സന്തോഷമെന്ന് ആരാധകർ! ചിത്രങ്ങൾ വൈറലാവുന്നു
അഭിനേതാവും സംവിധായകനുമായ ധ്യാന്‍ പങ്കുവെച്ച ക്യൂട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് മകളുടെ ഫോട്ടോയുമായി ധ്യാനെത്തിയത്. കുടുംബ വിശേഷങ്ങളൊന്നും പങ്കുവെക്കുന്ന ശീലമില്ല ധ്യാന്. പതിവിന് വിപരീതമായി പുതിയ ചിത്രങ്ങളും വിശേഷവുമായെത്തിയ ധ്യാന് സ്‌നേഹം അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. എന്റെ ഉറക്കം ഇല്ലാതായിട്ട് 2 വര്‍ഷം, ജന്മദിനാശംസകള്‍ ആരാധ്യ സൂസനെന്നാണ് ധ്യാന്‍ കുറിച്ചിട്ടുള്ളത്. നിരവധി പേരാണ് ധ്യാന്റെ പോസ്റ്റിന് കീഴിലായി കുഞ്ഞുമാലാഖയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.
വിശാഖ് സുബ്രഹ്‌മണ്യം, നീരജ് മാധവ്, മാളവിക മേനോന്‍, ഇവരെല്ലാം ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷം 2107ലായിരുന്നു ധ്യാനും അര്‍പ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചൊന്നും ധ്യാന്‍ സംസാരിക്കാറില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല അദ്ദേഹം.
ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായത്. അഭിനേതാവായി മുന്നേറിയിരുന്ന സമയത്ത് തന്നെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിവിന്‍ പോളിയും നയന്‍താരയുമായിരുന്നു ധ്യാനിന്റെ ആദ്യ ചിത്രത്തില്‍ നായികനായകന്‍മാരായത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് അദ്ദേഹം, സാജന്‍ ബേക്കറി നിര്‍മ്മിച്ചത് വിശാഖും ധ്യാനും ചേര്‍ന്നായിരുന്നു. ചേട്ടനായ വിനീതിനെപ്പോലെ സകലകലവല്ലഭനാണ് ധ്യാനും.
എന്റെ ഉറക്കം ഇല്ലാതായിട്ട് 2 വർഷമെന്ന് ധ്യാൻ ശ്രീനിവാസൻ! പതിവ് തെറ്റിച്ചതിൽ സന്തോഷമെന്ന് ആരാധകർ! ചിത്രങ്ങൾ വൈറലാവുന്നു
Reviewed by Sachin Biju
on
May 13, 2021
Rating:
No comments: