മലയാളത്തിലെ നടൻമാരുടെ ഏകാലത്തെയും ഹിറ്റ് ചിത്രങ്ങൾ (പാർട് 3)

സിനിമ ലോകത്തെ ചാണക്യൻ എന്ന് പരസ്യമായും പത്തുകയും പറയുന്ന ഈ നടൻ വിവാദങ്ങളുടെ കേട്ട് മാറാപ്പിൽ ഒരുപാട് തവണ കുറുക്കപ്പെട്ടിട് ഉണ്ട്. സിനിമക്കും പുറത്തും വിജയങ്ങൾ തുടർച്ചായി ഈ നടനെ പിന്തുടരുന്നു. കുടുംബപ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ആണ് ഇയാൾ.
അതുകൊണ്ട് താനെ പ്രേക്ഷകർ ഇയാളെ "എന്റർടൈമെന്റ് കിംഗ്" എന്ന് വിളിക്കുന്നു. 

ദിലീപ് 

150 സിനിമയിൽ അഭിനയിച്ചു, അതിൽ നാല് എണ്ണത്തിന് കേരള സ്റ്റേറ്റ് അവാർഡും ലഭിച്ചു. ചിരി ആയുധമാക്കിയ നടൻ. സിനിമ ലോകത് കൈ വച്ച എല്ലാ സിനിമകളും വിജയിപ്പിച്ച സിനിമ പ്രൊഡ്യൂസറും ദിലീപ് താനെ. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളുടെ പട്ടിക ഇതാ:

1. കമ്മാര സംഭവം (2018)
ചരിത്രം വളച്ചൊടിക്കപെട്ട ഒന്ന് ആണ് എന്നതാണ് ഈ സിനിമയുടെ മൊത്തം വിശധികാരണം. ഒരു തരത്തിൽ സ്വയ പ്രകപിത്ഥ നായകന്മാരെ മൊത്തത്തിൽ ഈ സിനിമയിലൂടെ കളിയാക്കി എന്ന് പറയാം. ദിലീപ് രണ്ടു കഥാപാത്രങ്ങളെ ഈ സിനിമയിൽ അവതരിപികുന്നുണ്ട്. ഏറ്റവും നല്ല പ്രകടനമാണ് ഈ സിനിമയിൽ ദിലീപ് കാഴ്ച വച്ചിരിക്കുന്നത്.

2. രാമലീല (2017)
റൺവേക്ക് ശേഷം ദിലീപിന്റ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ സിനിമയാണ് രാമലീല. 2013 യിൽ എഴുതിയ കഥ 2017 യിൽ ആണ് റിലീസ് ആയത്. വിവാദങ്ങളുടെ നടുവിൽ ആയിരുന്നു എങ്കിലും സിനിമ നല്ലൊരു\വിജയം നേടി. ദിലീപിന്റെ ആദ്യ ത്രില്ലെർ രാമലീല ആണ് എന്നതും സ്രെദ്ധയം ആണ്.

3. ലൈഫ് ഓഫ് ജോസ്‌കുട്ടി (2015)
ദിലീപ് വേഷമിട്ട ഏറ്റവും റീലിസ്‌റ്റിക്ക് ആയ വേഷമാണ് ജോസ്‌കുട്ടിയുടെത്. ഒരു സാധാരക്കാരന്റെ വികാരത്തിൽ മുഴുകിയ സിനിമ ആയതിനാൽ താനെ ഒരുപാട് അംഗീകാരവും ദിലീപിന് ലഭിച്ചു. പല തലങ്ങളിൽ ചർച്ച ആയ ലൈഫ് ഓഫ് ജോസ്‌കുട്ടി ദിലീപിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ സിനിമ താനെ ആണ്.

4. മൈ ബോസ് (2012)
ദി പ്രൊപോസൽ എന്ന ഇംഗ്ലീഷ് സിനിമയുടെ മലയാള അഡാപ്റ്റേഷൻ ആണ് മൈ ബോസ്. മമത ദിലീപ് എന്ന ഭാഗ്യ ജോഡി ഒരുമിച്ച ആദ്യ പടവും മൈ ബോസ് ആണ്. ചിരിയുടെ മാലപ്പടക്കം ആണ് ഈ സിനിമ.

5. വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)
സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ വെള്ളരിപ്രാവിന്റെ ചങ്ങാതി ഒരു വലിയ താര നിരയുടെ വിജയമാണ്. രണ്ടു രൂപങ്ങളിൽ ആണ് ദിലീപ് ഈ സിനിമയിൽ എത്തുന്നത്. 

6. ആഗതൻ (2010)
ദിലീപിന്റെ നല്ല സിനിമകളുടെ പട്ടികയിൽ എന്തായാലും ഒഴിച്ചു കുടാത്തതാണ് ആഗതൻ. റെവെന്ജയിന്റെ കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സിനിമയിൽ ഒന്നാണ് ആഗതൻ. ദിലീപിന് പുറമെ സിനിമയിൽ അഭിനയിച്ച എല്ലാ സഹനടമാരും നല്ല പ്രകടനമാണ് കഴിച്ച വച്ചിരിക്കുന്നത്.

7. ബോഡി ഗാർഡ് (2010)
ഹിന്ദിയിലും തമിഴ്‌യിലും തെലുങ്കുയിലും വിജയകരമായി ഓടിയ ബോഡി ഗാർഡ് യിന്റ് പതിപ്പുകൾക്ക് ഒന്നും ദിലീപിന്റ പ്രകടനത്തോട് മാറ്റ് ഉരക്കാൻ പട്ടുനെത് അല്ല. ചിരിയുടെയും ആക്ഷന്റെയും ഒരു മികച്ച കോമ്പിനേഷൻ ആണ് ബോഡി ഗാർഡ്.

8. സ്വ ലെ (2009)
പാസ്സന്ജറിന് ശേഷം ദിലീപ് ചെയ്ത റിപ്പോർട്ടർ കഥാപാത്രം ആണ്, സ്വ ലെ യിലെ ഉണ്ണി മാധവൻ. ഹാസ്യത്തിൽ മയക്കിയ ജീവിത പ്രശ്നങ്ങൾ നിറച്ച സ്വ ലെ ദിലീപിന്റെ ഏറ്റവും നല്ല സിനിമകയിൽ ഒന്നാണ്. 

9. കൽക്കട്ട ന്യൂസ് (2008)
ബ്ലസിയുടെ സംവിധാനത്തിൽ വിരിഞ്ഞ ഒരു പൊന് തൂവലാണ് കൽക്കട്ട ന്യൂസ്. എല്ലാം നിറഞ്ഞ ഒരു സിനിമയാണ് കൽക്കട്ട ന്യൂസ്. സിനിമയിലെ പാട്ടുകൾ ഇന്നും മലയാളികൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒന്നാണ്. ശ്രദ്ധയമായ വേഷമാണ് ദിലീപിന്റത്.

10. ലയൺ (2006)
മലയാള സിനിമ ലോകം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ എന്ററൈന്റെർ. സമകാലിക പ്രീശസ്‌തി നിറഞ്ഞ കഥ  വഴിത്തിരിവുകളിലൂടെ ആണ് കടന്ന് പോകുന്നത്. പ്രേക്ഷക പ്രശംസ നിറഞ്ഞ വിജയം സിനിമ കൈവരിച്ചു. 

11. റൺവേ (2004)
ദിലീപിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയം. പ്രതീക്ഷകൾക്ക് അപ്പുറത്താണ് റൺവേ തീയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടത്. അകത്ത് താര രാജാക്കന്മാർരുടെ പടങ്ങൾ വരെ പിന്തള്ളിയാണ് റൺവേ കേരളത്തെ ക്കിഴടക്കിയത്. 

12. സി ഐ ഡി മൂസ (2003)
ദിലീപിനെ സിനിമ ലോകം ഇന്ന് അറിയുന്നത് ഈ ചിത്രത്തിലൂടെ ആണ്. ഇന്നും ഓർത്തു ചിരിക്കാവുന്ന രംഗങ്ങൾ ഈ സിനിമയിൽ നിറയെ. 

13. കുഞ്ഞിക്കൂനൻ (2002)
രൂപമാറ്റത്തിന്റെ കാര്യത്തിൽ ദിലീപ് മികച്ച മികവ് എപ്പോളും പുലർത്താറുണ്ട്. കുഞ്ഞിക്കൂനനിലെ വേഷത്തിന് ഒരുപാട് പ്രശംസകൾ താരത്തിന് കിട്ടീട്ടുണ്ട്. ദിലീപിന്റെ ഏറ്റവും പ്രിയപെട്ട വേഷവും കുഞ്ഞിക്കൂനൻ ആണ്.

14. മീശ മാധവൻ (2002)
കഥാപാത്രങ്ങളും രസകരമായ ഒരു സ്‌ക്രിപ്റ്റും കൊണ്ട് നിറഞ്ഞിരിക്കുന്നു സിനിമയാണ് മീശ മാധവൻ. വളരെ നല്ല പാട്ടുകളുള്ള ഒരു കോമഡി സിനിമയാണ് ഇത്. ഈ സിനിമ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്, ഇയാളെ ആണ് ദിലീപ് അവതരിപ്പിക്കുന്നത്. നർമ്മവും അതിനെ പിന്തുണയ്ക്കുന്നതിനായി എഴുതിയ കഥയും പ്രേക്ഷകരെ കൂടുതൽ പ്രീതിപ്പെടുത്തി.

15. ജോക്കർ (2000)
ദിലീപ് ചെയ്ത ഏറ്റവും ഇമോഷണൽ ആയ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ താനെ കാണും ജോക്കർ. ദിലീപിലെ നടനെ ഉണർത്തിയ സിനിമയാണ് ജോക്കർ. കണ്ടിരിക്കേണ്ട മലയാള സിനിമകളുടെ പട്ടികയിൽ ജോക്കർ ഇടം പിടിച്ചു കഴിഞ്ഞു.

16. പഞ്ചാബി ഹൌസ് (1998)
ഒരു മുഖ്യധാരാ നായകനെന്ന നിലയിൽ ദിലീപ് കരിയറിന് ഈ ചിത്രം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ വിജയം ഹരിശ്രീ അശോകൻ (രമണൻ), കൊച്ചി ഹനീഫ (ഗംഗാധരൻ) എന്നിവരുടെ  ഹാസ്യ പ്രകടനത്തിലാണ്. ഇവർ ഇതിൽ അതിമനോഹരമായാണ് അഭിനയിച്ചത്, മാത്രമല്ല അവരുടെ പ്രകടനങ്ങളാണ് ഇന്നും സിനിമ പ്രഷകരുടെ മനസ്സിൽ ജീവിക്കുന്നത്. 

നിങ്ങളുടെ ഇഷ്ട പടം ഈ ലിസ്റ്റിൽ ഇല്ലെങ്കിൽ താഴെ കമന്റ് ചെയുക.
മലയാളത്തിലെ നടൻമാരുടെ ഏകാലത്തെയും ഹിറ്റ് ചിത്രങ്ങൾ (പാർട് 3) മലയാളത്തിലെ നടൻമാരുടെ ഏകാലത്തെയും ഹിറ്റ് ചിത്രങ്ങൾ (പാർട് 3) Reviewed by Sachin Biju on April 01, 2020 Rating: 5

No comments:

Powered by Blogger.