മലയാളത്തിലെ നടൻമാരുടെ ഏകാലത്തെയും ഹിറ്റ് ചിത്രങ്ങൾ (പാർട് 2))

മലയാള സിനിമ, ലോക നിലവാരത്തിന് ചേർന്ന ഒന്ന് ആണ്. കഥകൾ, സംഭാഷണങ്ങൾ, സംവിധാനം പിന്നെ നടൻ നടിമാരുടെ അഭിനയ മികവും ഇതിനു കാരണം ആണ്. മലയാള സിനിമയിൽ നല്ല ഒരുപറ്റം സിനിമകൾ സംഭാവന ചെയ്ത നടൻ ആണ് മമ്മൂട്ടി, അത് കൊണ്ട് താനെ ആണ് അദ്ദേഹം ഇന്നും സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്നത്. 

മമ്മൂട്ടി 

അനുഭവങ്ങൾ പാളിച്ചകൾ എന്ന മലയാള സിനിമയിലൂടെ 1971 -യിൽ  കടന്നു വന്ന നടൻ ആണ് മമ്മൂട്ടി. നിശ്ചയദാർട്ടിയതിനു യെഥാർത്ഥ ഉദകരണം ആണ് മമ്മൂട്ടിയുടെ ജീവിതം. മുന്ന് തവണ നാഷണൽ അവാർഡ് നേടിയ ഈ നടന്ന വിസ്മയത്തിന്റെ ചിറകിൽ ഒരുപാട് പൊന്ന് തൂവലുകൾ ഉണ്ട്. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് പടങ്ങളുടെ ലിസ്റ്റ് ഇതാ:

1. ഉണ്ട (2019)
ഖാലിദ് റഹ്മാൻ എന്ന സംവിധായകന് ഒരു ന്യൂസിൽ നിന്നും കിട്ടിയ ചെറിയ ഒരു ഉള്ളടക്കത്തിൽ നിന്നും നിർമിച്ച ഉണ്ട എന്ന സിനിമ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിക്കും എന്ന് പ്രതിഷിച്ചിട്ടുണ്ടാകില്ല. ജീവിതവുമായി ചേർന്നു സഞ്ചരിക്കുന്ന കഥപത്രങ്ങൾ ആണ് ഇതിൽ ഓരോ കഥാപാത്രവും, മമ്മൂട്ടി എന്ന നടൻ, സഹ നടന്മാരുടെ ഒപ്പം ഒരു സാധാരണ നടൻ ആയി ആണ് അഭിനയിക്കുന്നത്. വലിയ ഒരു താരരാജാവ് ആയിട്ടു കുടി ഭയവും നിസഹായതവസ്ഥയും എല്ലാം നിറഞ്ഞു നിൽക്കുന്ന ഈ സിനിമ ചെയ്യാൻ മമ്മൂട്ടി കാണിച്ച ധൈര്യം ലോകം മൊത്തം പ്രശംശിച്ചതാണ്.

2. പേര്ൻപ് (2018)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ IMBD റേറ്റിംഗ് കിട്ടിയ പടമാണ് പേര്ൻപ്. 2019 ഇന്ത്യൻ നാഷണൽ അവാർഡിന് പരിഗണിച്ച പടങ്ങളിൽ ഒന്ന് ആണ് പേര്ൻപ്. സെറിബ്രൽ പാൾസി ഉള്ള മകളെ വളർത്തുന്ന അച്ഛന്റെ കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവധിരിപ്പിക്കുന്നത്. അച്ഛനനും മകളും തമ്മിൽ ഉള്ള ഭേന്ധം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചാൽ ഒരുപാട് പ്രശംസകൾ മമ്മൂട്ടിയെ തേടി വന്നു.

3. യാത്ര (2018)
വൈ സ് ർ എന്ന ആന്ധ്രാ പ്രദേശിന്റെ പഴയ ചീഫ് മിനിസ്റെർ ഇലക്ഷന് ക്യാമ്പയിങ് ആയി 900 മൈൽ യാത്രയുടെ കഥ ആണ് യാത്ര. സൗത്ത് ഇന്ത്യൻ ഭാഷകളിൽ എല്ലാം യാത്ര വിവർത്തനം ചെയ്തിരുന്നു. 100 ദിവസത്തിന് മുകളിൽ സിനിമ ഓടി വിജയം കൈവരിച്ചു. 

4. പത്തേമാരി (2015)
1960 മുതൽ ഇന്നുവരെയുള്ള ഗൾഫ് ജീവിതം മലയാളികൾക്ക് നൽകിയ ബുദ്ധിമുട്ടുകളും സന്തോഷവും വിവരിക്കുന്ന അതി മനോഹരമായ സിനിമ ആണ് പത്തേമാരി. കഥയൊടുള്ള നീതി പുലർത്തി ആണ് മമ്മൂട്ടി ഇതിലെ നാരായണനെ അവതരിപ്പിച്ചിരിക്കുന്നത്. ഗൾഫ് മലയാളികളുടെ ഇടയിൽ ഒരുപാട് സ്വാധിനം ചാലിത്തിയ ചിത്രം ആണ് ഇത്.

5. മുന്നറിയിപ്പ് (2014)
സാമൂഹിക മാധ്യമങ്ങൾ പോലും പ്രശംശിച്ച സിനിമയാണ്  മുന്നറിയിപ്പ്. ഒരുപാടു തലങ്ങളിൽ ചർച്ച ആയ ക്ലൈമാക്സ് ആണ് മുന്പരിപ്പിന്റത്തെ. സൈലന്റ് ആയി മുന്നേറുന്ന കഥ പെട്ടന്നു വഴി മാറുകയാണ്. സി.കെ.രാഘവൻ എന്ന നിലയിൽ മമ്മൂട്ടി മികച്ച പ്രവർത്തനമാണ് നടത്തിയിരിക്കുന്നത്. മമ്മൂട്ടിയെ രാഘവനിലേക്ക് വാർത്തെടുത്തതിന് സംവിധായകൻ വേണുവിന് ക്രെഡിറ്റ് നൽകണം.

6 . പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് (2010)
ഒരു നടനെന്ന നിലയിൽ മമ്മൂട്ടി തന്റെ യോഗ്യത തെളിയിക്കാൻ കോമഡി സ്വീകരിച്ചിട്ടുണ്ട് ഏങ്ങലും ഈ സിനിമയിൽ ഇത് തികച്ചും വ്യത്യസ്തമാണ് - മധ്യവയസ്‌കനായ പ്രാഞ്ചിയേട്ടനെ അദ്ദേഹം ഇവിടെ അവതരിപ്പിക്കുന്ന കാര്യത്തിൽ സ്വാഭാവിക നർമ്മബോധമുണ്ട് അത് കൊണ്ട് താനെ ചിത്രം വലിയ പ്രേക്ഷകപ്രീതി നേടി വാൻ വിജയം ആയി മാറി.

7. പാലേരി മാണികം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ (2009)
കേരളത്തിലെ ആദ്യ പോലീസ് അനേഷിച്ച കൊലപാതകത്തിന്റ കഥ മമ്മൂട്ടിയുടെ പല രൂപങ്ങളിലൂടെ രഞ്ജിത് പറഞ്ഞപ്പോൾ കേരളം കണ്ട ഏറ്റവും ത്രില്ലിംഗ് ആയ ക്രൈം സ്റ്റോറി രൂപപ്പെട്ടു. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മമ്മൂട്ടി നേടി. 

8. കേരള വർമ്മ പഴശിരാജ (2009)
ഇതിഹാസ കഥാപാത്രതെ അവതരിപ്പിക്കാൻ മലയാളത്തിൽ ഒരേയൊരു നടൻ ഒള്ളു എന്ന് തെളിയിച്ചു തന്ന സിനിമ ആയിരുന്നു കേരള വർമ്മ പഴശിരാജ. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മികച്ച പ്രതിഭകളെ ആണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രശംസനീയമാണ്, വയനാട് വനങ്ങളുടെയും യുദ്ധ രംഗങ്ങളുടെയും ഭംഗി ഇത് നന്നായി പകർത്തിട്ടുണ്ട്.

9. ബിഗ് ബി (2007)
ഹോളിവുഡ് ചലച്ചിത്രമായ ഫോർ ബ്രദേഴ്‌സിന്റെ റിപ്പ് ഓഫ് ആണ് ബിഗ് ബി. ക്യാമറ മികവും, മലയാള സിനിമ ഇന്നേ വരെ കാണാത്ത ആക്ഷൻ രംഗങ്ങളും  ഈ സിനിമ ഒരു ക്യൂൾട് ക്ലാസിക് ആക്കി മാറ്റി. മമ്മുക്കയുടെ ഏറ്റവും നല്ല സിനിമയായി ബിഗ് ബി ഇന്നും യുവാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. 

10. ഡോ. ബാബാസാഹേബ് അംബേദ്കർ (2000)
നമ്മുടെ കാലത്തെ ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവിൽ ഒരാളായ അംബേദ്കറുടെ കഥ ആണ് ചിത്രം പറയുന്നത്. 1901 നും 1956 നും ഇടയിലുള്ള കാലഘട്ടമാണ് ഈ ചിത്രം രേഖപ്പെടുത്തുന്നത്. ഒരു പരിഷ്കർത്താവെന്ന നിലയിൽ അംബേദ്കറുടെ ജീവിതത്തിലേക്ക് ഈ സിനിമ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. 

11. ദി കിംഗ് (1995)
1995 യിൽ ഏറ്റവും കൂടുതൽ കളക്ഷനും അത് പോലെ ഏറ്റവും കൂടുതൽ ദിവസം ഓടിയ പടവും ദി കിംഗ് ആണ്. ഷാജി കൈലാസും രഞ്ജി പണിക്കരും കുടി മലയാളികൾക്ക് തന്ന ഏറ്റവും പൗരുഷം ഉള്ള നായകൻ ആണ് തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഐ എ സ്. 

12. വിധേയൻ (1994)
വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയ ആദ്യ നടൻ മമ്മൂട്ടി ആണ്, മമ്മൂട്ടിക്ക് ഇത് നേടി കൊടുത്തത് ഈ സിനിമയിലൂടെ ആണ്. ഈ പടം കണ്ടവർ എല്ലാവർക്കും തോമിയോട്‌ സഹതാപം തോന്നും.

13. പൊന്തൻ മാട (1994)
തോൽവിയറിയാത്ത സ്വാഭാവികതയോടെ കുറ്റമറ്റ അഭിനയം കൊണ്ട് പൊന്തൻ മാട  മമ്മൂട്ടിയുടെ അഭിന ജീവിതത്തിൽ ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് പൊന്തൻ മാട. 

14. വാത്സല്യം (1993)
കൊച്ചിൻ ഹനീഫയുടെ സംവിധാന മികവിന്റെ തെളിവാണ് വാത്സല്യം. സാധാരണ ഒരു കർഷകന്റെ വേഷം മമ്മൂട്ടി ചെയ്ത ഭലിപ്പിച്ചപ്പോൾ മലയാളി വിതുമ്പി പൊട്ടിയ രംഗങ്ങൾ പിറന്നു. ഇന്നും മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് വാത്സല്യം.

15. ധ്രുവം (1993)
നീതിക്കും നിർഭയത്വത്തിനുമുള്ള ദാഹത്തിന് പേരുകേട്ട ഒരു ഗ്രാമപ്രഭുവാണ് നരസിംഹ മന്നാദിയാർ. വധശിക്ഷ കാത്തിരിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയായ ഹൈദർ മരക്കറിന് ഇത് തടയാനുള്ള മാർഗമുണ്ട്. നീതി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്നാദിയാർ യുദ്ധം ചെയ്യണം. മമ്മൂട്ടിയുടെ അസാധാരണ അഭിനയ മികവും, വാക്കു സമർഥ്യവും ഈ സിനിമയിൽ കാണാം.

16. അമരം (1991)
മലയാളികളുടെ മനസിലെ അടങ്ങാത്ത നൊമ്പരം ആണ് അമരം. മമ്മൂട്ടിയുടെ ഏറ്റവും നല്ല പ്രകടനം ഈ സിനിമയിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഒരു അച്ഛൻ മകളും തമ്മിൽ ഉള്ള ഭേന്ധം കാണിക്കുന്ന ഏറ്റവും നല്ല സിനിമ ആണ് അമരം.

17. മതിലുകൾ (1990)
ബഷീറിന്റെ മതിലുകൾ പൂർണമായും കഥയുടെ പൂർണത എത്തിച്ചത് മമ്മൂട്ടി ആണ്. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ  1990 യിൽ പുറത്തിറങ്ങിയ ഈ ചത്രം ഏറ്റവും നല്ല പ്രേകടനം തീർച്ചയായും മമ്മൂട്ടിയുടെ ആകും. 

18. മൃഗയ (1989)
വേട്ടക്കാരന്റെ വേഷത്തിൽ നാം കണ്ട മമ്മൂട്ടി വാറുണ്ണി ആയി മാറിയിരുന്നു. 1989 ൽ പുറത്തിറങ്ങിയ ചിത്രം മലയാള കഥാപാത്രങ്ങളുടെ രൂപം  മാറ്റിയെഴുതി. 

19. ഒരു വടക്കൻ വീരഗാഥ (1989)
മമ്മൂട്ടിയുടെ ആദ്യ നാഷണൽ അവാർഡ് നേടിക്കൊടുത്ത സിനിമയാണ് ഒരു വടക്കൻ വീരഗാഥ. ചന്തു വിന്റെ കഥ വേറെ ഒരു തലത്തിൽ ചിന്തിപ്പിച്ച സിനിമ കുടി ആണ് ഒരു വടക്കൻ വീരഗാഥ.

20. ന്യൂ ഡൽഹി (1987)
പരാചയങ്ങൾ മൂലം സിനിമയിൽ നിന്നും താനെ പുറത്താകാൻ സാധ്യത ഉള്ള സമയത്തു മമ്മൂട്ടിയുടെ ന്യൂ ഡൽഹി തനിയ്ക് തൻറെ ചരിത്രം തിരുത്തി എഴുതി. കാണാത്തവർ കാണണ്ട പടം. മലയാളത്തിലെ ഏറ്റവും നല്ല റെവെന്ജ് പടം ആണ് ന്യൂ ഡൽഹി.

നിങ്ങളുടെ ഇഷ്ട പടം ഈ ലിസ്റ്റിൽ ഇല്ലെങ്കിൽ താഴെ കമന്റ് ചെയുക
മലയാളത്തിലെ നടൻമാരുടെ ഏകാലത്തെയും ഹിറ്റ് ചിത്രങ്ങൾ (പാർട് 2)) മലയാളത്തിലെ നടൻമാരുടെ ഏകാലത്തെയും ഹിറ്റ് ചിത്രങ്ങൾ (പാർട് 2)) Reviewed by Sachin Biju on March 31, 2020 Rating: 5

No comments:

Powered by Blogger.